ഹണി റോസിന് എതിരായ അശ്ലീല ദ്വയാർത്ഥ പ്രയോഗം : നിയമപോരാട്ടത്തിൽ നടിയ്ക്ക് പൂർണ്ണ പിന്തുണ നൽകി 'അമ്മയും ' താരങ്ങളും .
തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും അശ്ലീല ദ്വയാർത്ഥ പ്രയോഗങ്ങൾക്കും എതിരെ തുറന്ന കത്തിലൂടെ രംഗത്തെത്തിയ നടി ഹണി റോസിന് പൂർണ്ണ പിന്തുണ നൽകി താര സംഘടനയായ 'അമ്മ '. സ്ത്രീത്വത്തെയും നടിയുടെ തൊഴിലിനേയും അപമാനിക്കാൻ ചില വ്യക്തികൾ മനഃപൂർവം ശ്രെമിക്കുന്നുണ്ടെന്ന് 'അമ്മ സംഘടന പറയുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്ത കുറിപ്പിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്. അതോടൊപ്പം തന്നെ ഈ വിഷയത്തിൽ ഹണി റോസ് നടത്തുന്ന എല്ലാ വിധ നിയമപ്പോരാട്ടങ്ങൾക്കും അമ്മ സംഘടന പരിപൂർണ്ണ പിന്തുണ നൽകുമെന്നും ആവശ്യമെങ്കിൽ വേണ്ടുന്ന എല്ലാവിധ നിയമസഹായം നൽകുവാൻ ഒരുക്കമാണെന്നും മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ അഡ്‌ഹോക്ക് കമ്മിറ്റി അറിയിച്ചു.
അതുകൂടാതെ നിരവധി താരങ്ങളും ഹണി റോസിന് പിന്തുണ അറിയിച്ചു എത്തിയിട്ടുണ്ട്. ബുദ്ധിമുട്ട് ഉണ്ടെന്ന് ആയിയിച്ച ശേഷവും ഇത്തരം പരാമർശം ആവർത്തിക്കുന്നത് തെറ്റ് എന്ന് നടൻ അസി അലി പ്രതികരിച്ചു.
' സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുമ്പോൾ പോലും ഒരാളെ അരോചകപ്പെടുത്തുന്ന തമാശകൾ നമ്മൾ ഒഴിവാക്കാറുണ്ട്. അങ്ങനെ എന്തെങ്കിലും പറഞ്ഞു ഒരാൾക്ക് വിഷമമായാൽ നമ്മൾ മാപ്പ് പറയാറുമുണ്ട്. അത്തരത്തിൽ മോശമായ പരാമർശം നടത്തുന്നത് ബുദ്ദിമുട്ട് ആണെന്ന് ഹണി റോസ് അറിയിച്ച ശേഷവും ബോഡി ഷെയ്‌മിങ് ചെയ്യുകയും, ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുകയും, അതൊരു ഐഡന്റിറ്റി ആയി കൊണ്ട് നടക്കുന്നതും വളരെ തെറ്റായ കാര്യമാണ് എന്നും ,ഇത്തരം അവസ്ഥകൾ അനുഭവിക്കുന്നവർക്കാണ് അത് ഏറെ ബുദ്ധിമുട്ടായി തോന്നുന്നതെന്നുമാണ് ' ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞത്.
കൂടാതെ അഭിനേതാക്കളായ എസ്തർ അനിൽ, രാധിക വേണുഗോപാൽ, സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളായ രഞ്ചുരെഞ്ജിമാർ,മഞ്ജു കാലുന തുടങ്ങി നിരവധി സോഷ്യൽ മീഡിയ സെലിബ്രിറ്റികളും ഹണി റോസ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച തുറന്ന കത്തിന് പിന്തുണ അറിയിച്ചു കൊണ്ട് പോസ്റ്റിന് കമെന്റ് നൽകിയിട്ടുണ്ട്.
തനിക് നേരിടേണ്ടി വന്ന ഒരു മോശമായ പ്രവർത്തിയെ കുറിച്ച് പരാമർശിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റാഗ്രാമിൽ ഹണി റോസ് ഒരു തുറന്ന കത്ത് പങ്കുവെച്ചത് . തുടരേ തുടരെ മനഃപൂർവം ഹണിറോസ് ഒരു വ്യക്തിയിൽ നിന്നും ദ്വയാർത്ഥത്തിൽ ഉള്ള പ്രയോഗങ്ങളിൽ നേരിടേണ്ടി വന്നെന്നും അതിൽ താൻ അസ്വസ്ഥയാണെന്നും പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം പ്രയോഗങ്ങൾ താൻ ആസ്വദിക്കുന്നതുകൊണ്ടല്ല പ്രതികരിക്കാത്തതെന്നും ഹണി റോസ് കുറിപ്പിലൂടെ വ്യക്തമാക്കി. തന്നെ അപമാനിക്കുന്ന വ്യക്തിയുടെ പേര് വെളിപ്പെടുത്താതെയാണ് ഹണി ഈ കാര്യം പങ്കുവെച്ചിരിക്കുന്നത്.
ഇതിനു ശേഷം താരത്തിന്റെ പോസ്റ്റിനു താഴെ അശ്ലീല പരാമർശങ്ങൾ കമെന്റ് ചെയ്തതിനു ഒരാൾ അറസ്റ്റിൽ ആവുകയും 30 പേർക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.
ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇവരുടെ കമന്റുകൾ സഹിതമായിരുന്നു നടി പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ജില്ലയിൽ നിന്നുള്ള ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും കൊച്ചി സെൻട്രൽ പൊലീസ് അറിയിച്ചു