''ഓഫ് റോഡ് " വീഡിയോ ഗാനം.

Update: 2024-12-02 04:43 GMT

അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ,നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന " ഓഫ് റോഡ് " എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.ഷാജി സ്റ്റീഫൻ എഴുതിയ വരികൾക്ക് സുഭാഷ് മോഹൻരാജ് സംഗീതം പകർന്ന് ബിജു നാരായണൻ ആലപിച്ച "ഇടയൻ വരും...." എന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്.ഹരികൃഷ്ണൻ,സഞ്ജു മധു,അരുൺ പുനലൂർ,ഉണ്ണി രാജാ, രാജ് ജോസഫ്, ടോം സ്കോട്ട്, തുടങ്ങിയ യുവതാരങ്ങളോടൊപ്പം ലാൽ ജോസ്, അജിത് കോശി,നിയാസ് ബക്കർ,ഗണേഷ് രംഗൻ,അല എസ് നയന തുടങ്ങിയവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഒട്ടേറേ പുതുമുഖങ്ങളും വേഷമിടുന്നു.

റീൽസ് ആൻഡ് ഫ്രെയിംസിന് വേണ്ടി ബെൻസ് രാജ്, കരിമ്പുംകാലായിൽ തോമസ്,സിജു പത്മനാഭൻ,മായ എം ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായഗ്രഹണം പി കാർത്തിക് നിർവ്വഹിക്കുന്നു.ഷാജി സ്റ്റീഫൻ,കരിമ്പുംകാലയിൽ തോമസ്,സിജു കണ്ടന്തള്ളി,ബെന്നി ജോസഫ് ഇടമന എന്നിവരുടെ വരികൾക്ക് സുഭാഷ് മോഹൻരാജ് സംഗീതം പകരുന്നു.ബിജു നാരായണൻ ,ജാസി ഗിഫ്റ്റ്,നജീം അർഷാദ്,അപ്പാനി ശരത്,കലേഷ് കരുണാകരൻ തുടങ്ങിയവരാണ് ഗായകർ.

എഡിറ്റിംഗ്,ജോൺ കുട്ടി.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സജയ് എടമറ്റം,ബെന്നി ജോസഫ് ഇടമന, ഡോക്ടർ ഷിബി,പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ, പ്രൊഡക്ഷൻ ഡിസൈനർ-ടോം സ്കോട്ട്,കല-ഷൈജു,മേക്കപ്പ്-ഷനീജ് ശില്പം,കോസ്റ്റ്യൂസ്-രമേശ് കണ്ണൂർ,കോ ഡയറക്ടർ- ആസാദ് അലവിൽ,പശ്ചാത്തല സംഗീതം- -ശ്രീരാഗ് സുരേഷ്,

കളറിസ്റ്റ്-വിവേക് നായർ ഓഡിയോഗ്രാഫി-ജിജു ടി ബ്രൂസ്,സ്റ്റുഡിയോ-ചലച്ചിത്രം,ഗ്രാഫിക്സ് -ലൈവ് ആക്ഷൻ,ലൊക്കേഷൻ മാനേജർ - ജയൻ കോട്ടക്കൽ.ആക്ഷൻ-അഷ്റഫ് ഗുരുക്കൾ-നൃത്തം-ജോബിൻ മാസ്റ്റർ,സ്റ്റിൽസ്-വിഗ്നേഷ്,പോസ്റ്റർ ഡിസൈൻ- സനൂപ്."ഓഫ് റോഡ് " ജനുവരി ആദ്യം പ്രദർശനത്തിനെത്തും.പി.ആർ.ഒ എ.എസ്. ദിനേശ്.

Tags:    

Similar News