ദീപികയുടെ നിറവയറിൽ കൈ തൊട്ട് നിൽക്കുന്ന ചിത്രം പങ്കുവച്ച് ഓറി

ചിത്രം വളരെ ക്യൂട്ടാണെന്നാണ് ആരാധകരുടെ അഭിപ്രായം.

By :  Athul
Update: 2024-07-10 12:10 GMT

കുറച്ചു നാളുകളായി വാർത്തകളിൽ നിറയുവാണ് അംബാനി കല്യാണം. നിരവധി പ്രമുഖരാണ് കല്യാണത്തിന് മുൻപുള്ള വിവിധ പരുപാടികൾക്കായി എത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ അംബാനി കല്യാണത്തിൽ പങ്കെടുക്കാനെത്തിയ ദീപിക പദുക്കോണിന്റെയും ഭർത്താവ് രൺവീർ സിങ്ങിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും റിലയൻസ് ഇൻഡസ്ട്രീസ് സ്പെഷൽ പ്രൊജക്റ്റ് മാനേജറുമായ ഒർഹാൻ അവത്രമനി ദീപികയുടെ നിറവയറിൽ കൈ തൊട്ട് നിൽക്കുന്ന ചിത്രം പങ്കു വച്ചതോടെയാണ് സംഭവം വൈറലായത്.

ദീപികയുടെ ഗർഭത്തെ സംബന്ധിച്ചു വിമർശനങ്ങൾ ഉയർത്തിയവർ ഈ ചിത്രത്തിനു താഴെയും കമന്റുകൾ ഇടുന്നുണ്ട്. ദീപികയ്ക്കു മാത്രമല്ല രൺവീർ സിങ്ങിനെയും ചിലർ വിമർശിക്കുന്നുണ്ട്. എന്നാൽ ചിത്രം വളരെ ക്യൂട്ടാണെന്നാണ് ആരാധകരുടെ അഭിപ്രായം. അംബാനി കല്യാണത്തിനോട് അനുബന്ധിച്ച് ബോളിവുഡ് താരങ്ങൾക്കായി നടന്ന റിസപ്ഷനിൽ പങ്കെടുക്കാനാണ് താരദമ്പതികൾ എത്തിയത്.



ജൂലൈ 12നാണ് മുകേഷ് അംബാനി–നിത അംബാനി ദമ്പതികളുടെ ഇളയ മകന്‍ അനന്തിന്റെയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ ഉടമ വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും ഷൈല വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും മകൾ രാധികയുടെയും വിവാഹം. ഏവരുടേയും ശ്രദ്ധ ഇനി ജൂലൈ 12 ലേക്കാണ്. 

Tags:    

Similar News