സൂര്യയോടു കയർത്ത് പാപ്പരാസി; ക്ഷമ ചോദിച്ചു താരം
സൂര്യ നായകനായി ചിരുതൈ ശിവ സംവിധാനം ചെയ്ത ചിത്രമാണ് കങ്കുവ. ചിത്രം എപ്പോൾ തിയേറ്ററിൽ റിലീസ് ആയിരിക്കുകയാണ്. തമിഴ് അല്ലാതെ മലയാളം, ഹിന്ദി, തെലുങ്ക് , കന്നഡ എന്നീ 5 ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ പ്രൊമോഷനായി സൂര്യ വിവിധ സ്ഥലങ്ങളിൽ എത്തിയിരുന്നു. കേരളത്തിൽ കങ്കുവയുടെ പ്രൊമോഷനായി കൊച്ചി ലുലു മാളിലും തിരുവന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലും എത്തിയ സൂര്യയെ വൻ ആരാധക പ്രവാഹമായിരുന്നു വരവേറ്റത്.
എന്നാൽ പ്രൊമോഷനായി മുംബൈയിൽ എത്തിയ സൂര്യയെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. മുംബൈയിൽ പ്രൊമോഷൻ ചടങ്ങിന് വൈകിയായിരുന്നു സൂര്യ എത്തിയത്. നടൻ വൈകി എത്തിയതിനാൽ പരുപാടി തുടങ്ങാൻ ഏറെ വൈകിയിരുന്നു . ഇതിൽ ഷുഭിതനായ പാപ്പരാസി സൂര്യയോട് കയർക്കുകയായിരുന്നു. എന്നാൽ സൂര്യ അയാളോട് വളരെ മാന്യമായി പെരുമാറുകയും വൈകി എത്തിയതിൽ ക്ഷേമാപണം നടത്തുകയും ചെയ്തു. എയർ ട്രാഫിക് മൂലമാണ് ചടങ്ങിൽ സൂര്യ എത്താൻ വൈകിയത്. തന്റെ നിയത്രണത്തിൽ അല്ലാതിരുന്നിട്ടുകൂടെ ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും അവിടെ കൂടിയ മാധ്യമ പ്രവർത്തകരോടടക്കം സൂര്യ പറഞ്ഞു.