'ദാരിദ്രം മാറാൻ തന്നെ വിൽക്കുന്നു; ഭീകര രൂപിയിൽ നിന്ന് രക്ഷിക്കാൻ വരുന്ന ലാലേട്ടനും രാജുവേട്ടനും'

ആരോടും പറയാത്ത തന്റെ ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളെ കുറിച്ച് തുറന്നു പറഞ്ഞു നവ്യ നായർ

Update: 2024-11-11 07:12 GMT

തന്റെ ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നടി നവ്യ നായർ. ചെറുപ്പംമുതലെ ഒരുപാട് സ്വപ്‌നങ്ങൾ കാണാറുണ്ട്, എന്നാൽ തന്റെ സ്വപ്‌നങ്ങൾ അധികവും പേടിപെടുത്തുന്നതും മനസിനെ ഒരുപാട് വേദനിപ്പിക്കുന്നത്. ''ഒരിക്കൽ കടലും പാറ കെട്ടുകളുമുള്ള ഒരു സാങ്കല്പിക നാട്ടിൽ ആണ് താൻ. അവിടെ ആളുകളെ വിൽക്കാൻ കഴിയും. കുടുംബത്തിലെ അതികഠിനമായ ദാരിദ്രം കൊണ്ട് താൻ തന്നെത്തന്നെ വിൽക്കാൻ തയാറാകുന്നു. എന്നാൽ അവിടെ എത്തുമ്പോൾ ആളുകളെ വെട്ടി നുറുക്കുന്ന കാഴ്ചകൾ കണ്ടു പേടിച്ചു താൻ അവിടുന്ന് രക്ഷപെടാൻ നോക്കുന്ന ഒരു പേടി പേടിത്തുന്ന സ്വപനം കണ്ടിരുന്നു എന്ന നവ്യ പറയുന്നു.

കൂടാതെ മറ്റൊരു ദിവസം വളരെ രസകരമായ മറ്റൊരു സ്വപ്നം കണ്ടു. ആ സ്വപ്നത്തിൽ പൃഥ്വിരാജ് , ലാലേട്ടൻ ,ക്യാമറമാൻ പി സുകുമാർ പിന്നെ തന്റെ അച്ഛനും അമ്മയും ഉണ്ട്. ഒരു ഭീകര രൂപി തന്നെ ആക്രമിക്കാൻ വരുന്നതും അതിൽ നിന്ന് രക്ഷപെടുത്താൻ സുകുവേട്ടൻ (പി സുകുമാർ ) രാജുവേട്ടൻ (പൃഥ്വിരാജ് ) ലാലേട്ടൻ (മോഹൻലാൽ ) എന്നിവർ വരുന്നതുമാണ് സ്വപ്നം. പറയുമ്പോൾ രസകരമാണെങ്കിലും, കാണുമ്പോൾ ഈ സ്വപനം തന്നെ പേടിപ്പെടിത്തിയെന്നും നവ്യ പറയുന്നു.

ഇപ്പോഴും ഇത്തരം സ്വപ്‌നങ്ങൾ കാണാറുണ്ട്. സ്വപ്നം കാണുന്ന അത്തരം സന്ദർഭങ്ങളിൽ പേടി കാരണമാ ഒറക്കം പോലും നഷപെടാറുണ്ട്. അങ്ങനെയുള്ള ദിവസങ്ങളിൽ നേരത്തെ പ്ലാൻ ചെയ്ത ഷൂട്ടിംഗ് വരെ മാറ്റി വയ്‌ക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ടെന്നും നവ്യ പറയുന്നു .ഇത്തരം സ്വപ്‌നങ്ങൾ കാരണം ഒറ്റയ്ക്ക് കിടക്കുന്നത് നിർത്തി. മകൻ സായിക്കൊപ്പം 10 മണിക്ക് ഉറങ്ങാൻ ശ്രെമിക്കും. അതുകൊണ്ട് സ്വപനം കാണാതിരിക്കില്ലയെന്നും, എന്നാൽ ഉറക്കത്തിൽ നിന്ന് പെട്ടന്ന് ഉണരാനും , പിന്നീട് ബാക്കി സ്വപനം കാണാറില്ലായെന്നും നവ്യ പറയുന്നു. പുതുതായി തുടങ്ങിയ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നവ്യ പേടിപ്പെടുത്തുന്ന സ്വപ്ങ്ങളെക്കുറിച്ചു പങ്കുവെച്ചത്.  

Tags:    

Similar News