വീണ്ടും കോമഡി ചിത്രവുമായി പ്രദീപ് രംഗനാഥൻ

Update: 2024-10-31 12:11 GMT

AGS എന്റർടൈൻമെൻസിന്റെ ബാനറിൽ അശ്വന്ത് മാരിമുത്തു രചനയും സംവിധാനവും നിർവഹിക്കുന്ന തമിഴ് കോമഡി ചിത്രമാണ് ഡ്രാഗൺ. കോമാളി, ലവ് ടുഡേ എന്നീ ചിത്രങ്ങളിലൂടെ സംവിധാന രംഗത്തേയ്ക്ക് എത്തിയ പ്രദീപ് രംഗനാഥനാണ് ചിരിത്രത്തിലെ നായകൻ. അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക.സ്കൂൾ കോളേജ് കാലയളവിലെ പ്രണയവും ജീവിതവും കോമഡിയുടെ അകമ്പടിയോടെ പറയുന്ന ചിത്രമാണ് ഡ്രാഗൺ.

ചിത്രത്തിന്റെ ആലോചന വേളയിൽ നായക സ്ഥാനത്തേയ്ക്ക് ചിമ്പുവിനെ ആലോചിച്ചെങ്കിലും പിന്നീട് ചിമ്പുവിന്റെ ഡേറ്റുകളുടെ പരിമിതിമൂലം അത് ഉപേഷിക്കുകയായിരുന്നു. തമിഴ് സംവിധായകൻ മിഷ്‌ക്കിനും, കെ എസ രവികുമാറും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. നികേത് ബൊമ്മിറെഡ്ഢിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ലിയോ ജെയിംസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രമായ 'ഓ മൈ കടവുളേ'യുടെ സംവിധയകാൻ ആണ് അശ്വന്ത് മാരിമുത്തു.

Tags:    

Similar News