പൃഥ്വിരാജിന്റെ ഫ്രെയിമിൽ മമ്മൂട്ടി ചിത്രം എന്ന്?

By :  Aiswarya S
Update: 2024-06-30 06:09 GMT

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രമാണ് 'എമ്പുരാൻ'. ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് മുരളി ​ഗോപിയാണ്. മുരളി ​ഗോപിയുടെ തന്നെ രചനയിൽ ഒരു മമ്മൂട്ടി ചിത്രം ചെയ്യാനുള്ള ആ​ഗ്രഹത്തെക്കുറിച്ച് പൃഥ്വിരാജ് നേരത്തെ പറഞ്ഞിട്ടുണ്ട്. ഒപ്പം മുരളി ​ഗോപിയും. എന്നാൽ അത്തരം ഒരു പ്രോജക്റ്റിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ മുരളി ​ഗോപി .

'ഒരു മമ്മൂട്ടി ചിത്രം ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും മുരളി ​ഗോപി എഴുതുകയാണെന്നും നേരത്തെ പൃഥ്വിരാജ് അറിയിച്ചിരുന്നു. പക്ഷേ അത് എപ്പോൾ എന്നുള്ളതാണ്. ഒന്നിന് പുറകെ ഒന്നായി നിരവധി പ്രൊജക്ടുകൾ ഉണ്ട്. ഞങ്ങളുടെ ആ​ഗ്രഹമാണ് അത്. ഞങ്ങൾ‌ സംസാരിച്ചിട്ടുണ്ട്. അത് എപ്പോൾ സംഭവിക്കുമെന്നുള്ളതാണ് അറിയാത്തത്. രാജുവിന് രാജുവിൻറെ പ്രൊജക്റ്റ്സ് ഉണ്ട്. എനിക്ക് എൻറേത് ഉണ്ട്'എന്നാണ് മുരളി ​ഗോപി പറയുന്നത്.

Tags:    

Similar News