പുരികങ്ങൾക്കും കണ്പീലികൾക്കും അകാല നര, ശരീരത്തിൽ പാടുകൾ; തന്നെ ബാധിച്ച അപൂർവ രോഗം വെളിപ്പെടുത്തി ആൻഡ്രിയ

Update: 2024-11-21 09:29 GMT

പ്രശസ്ത നടിയും പിന്നണി ഗായികയുമായ ആൻഡ്രിയ ജെറമിയ അടുത്തിടെ അപൂർവമായ ചർമ്മരോഗവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളുടെ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ഒരു അഭിമുഖത്തിലൂടെയാണ് നടി തൻ്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും വീണ്ടെടുപ്പിനെക്കുറിച്ചും തുറന്ന് പറഞ്ഞത്.

രൂപത്തിലും ദൈനംദിന ജീവിതത്തിലും കാര്യമായ സ്വാധീനം ചെലുത്തുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ ത്വക്ക് രോഗമാണ് തനിക്ക് കണ്ടെത്തിയതെന്ന് ആൻഡ്രിയ വെളിപ്പെടുത്തി. ഈ അവസ്ഥ പുരികങ്ങൾക്കും കണ്പീലികൾക്കും അകാല നര ഉണ്ടാക്കുകയും ഓരോ ദിവസവും ശരീരത്തിൽ പുതിയ പാടുകൾ ഉണ്ടാകുകയും ചെയ്തു. പലതവണ രക്തപരിശോധന നടത്തിയിട്ടും, ഡോക്ടർമാർക്ക് അസാധാരണത്വങ്ങളൊന്നും തിരിച്ചറിയാൻ കഴിഞ്ഞില്ല. അത്കൊണ്ട് തന്നെ കുറച്ചുകാലത്തേക്ക് തന്റെ അവസ്ഥ കണ്ടെത്താനായില്ല എന്നും ആൻഡ്രിയ പറയുന്നു .

തുടക്കത്തിൽ, മാനസിക സമ്മർദ്ദമാണ് ലക്ഷണങ്ങൾക്ക് കാരണമെന്ന് വിചാരിച്ചു. അതിനാൽ ആണ് തന്റെ കരിയറിൽ നിന്നും കുറച്ചു കാലത്തേയ്ക്ക് വിട്ടു നിൽക്കാൻ തീരുമാനിച്ചതെന്നും ആൻഡ്രിയ പറയുന്നു. വെട്രിമാരന്റെ സംവിധാനത്തിൽ എത്തിയ 'വട ചെന്നൈ' റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ അവസ്ഥ തിരിച്ചറിഞ്ഞതെന്നും ആൻഡ്രിയ വെളിപ്പെടുത്തി.

ഈ അവസ്ഥ കൈകാര്യം ചെയ്യുന്നതിൽ ആൻഡ്രിയ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും,ശരീരത്തിൽ പാടുകൾ വെക്തമായി തന്നെ കാണുന്നുണ്ട്, അതേപോലെ കൺപീലികൾ വെളുത്തതായും കാണാം. തൻ്റെ അസുഖം പ്രാപിക്കാൻ അക്യുപങ്‌ചർ നിർണായക പങ്കുവഹിച്ചു കൂടാതെ ഏകദേശം രണ്ട് വർഷത്തോളം താൻ ചികിത്സ തുടർന്നുവെന്ന് താരം പറയുന്നു. 

Tags:    

Similar News