കന്നഡ ചിത്രം മഫ്ടിയുടെ പ്രീക്യുൽ : 'ഭൈരതി രണങ്ങളു'മായി ശിവണ്ണ എത്തുന്നു

Update: 2024-11-09 09:36 GMT

നർത്തൻ സംവിധാനം ചെയ്ത് ശിവ രാജ്കുമാർ പ്രധാന കഥാപാത്രമായി എത്തുന്ന കന്നഡ ആക്ഷൻ ത്രില്ലർ ഭൈരതി രണകൾ നവംബർ 15ന് റിലീസിന് ഒരുങ്ങുന്നു. 2017ൽ ശിവ രാജ്‌കുമാറിന്റെ 'മഫ്ടി' തീയേറ്ററിൽ വമ്പൻ ഹിറ്റായ ചിത്രമായിരുന്നു. അതുവരെ കാണാത്ത തരത്തിലുള്ള സ്ക്രീൻ പ്രെസൻസും സ്വാഗും കൊണ്ട് പ്രേക്ഷകർ ഞെട്ടിച്ച പ്രകടനമായിരുന്നു മഫ്ടിയിൽ ശിവണ്ണയുടേത്. ചിത്രത്തിന്റെ വെത്യസ്തമായ കഥയും മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു. ആക്ഷൻ പാക്കഡ് ചിത്രങ്ങൾ എപ്പോഴും താരത്തിന്റെ സ്വന്തം ഏരിയ ആയിരുന്നെങ്കിലും, മഫ്ടി എന്ന ചിത്രത്തിന് ആരാധകർ ഏറെയാണ്. മഫ്ടിയുടെ തമിഴ് റീമേയ്ക്കായ ചിമ്പു നായകനായ 'പത്തു തല' എന്ന ചിത്രവും വലിയ വിജയമായിരുന്നു.

ഇപ്പോൾ മഫ്ടിയുടെ പ്രെക്യുൽ 'ഭൈരതി രണങ്ങൾ' 2024ൽ കന്നഡ പ്രേക്ഷകർ ഏറെ പ്രേതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രം നവംബർ 15ന് കന്നഡ, മലയാളം, തമിഴ്, തെലുങ് ,ഹിന്ദി എന്നി ഭാഷകളിൽ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ ശിവരാജ് കുമാർ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രമായ ഭൈരതി രണങ്ങളുടെ ഭൂതകാല കഥയാണ് ചിത്രം പറയുന്നത്.

'സപ്ത സാഗരദാച്ചേ എല്ലോ' എന്ന ചിത്രത്തിലൂടെ പ്രിയങ്കരിയായ തരാം രുക്മിണി വസന്ത് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. രാഹുൽ ബോസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. മഫ്ടിയിലെ കഥാപാത്രങ്ങളായി എത്തിയ ചായ സിങ് , ദേവരാജ് എന്നിവർ ഭൈരതി രണങ്ങളിലും എത്തുന്നുണ്ട്. ഗീത പിക്‌ചേഴ്‌സിന് കീഴിൽ ഗീത ശിവരാജ്കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. രവി ബസൂർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് നവീൻ കുമാർ.

Tags:    

Similar News