'പുഷ്പ 2 ഒരു സിനിമയാണ് ,സ്വന്തം രാജ്യത്തെ സിനിമയെ നശിപ്പിക്കരുത് ' : ഇൻ്റർസ്റ്റെല്ലാർ റീ-റിലീസിൽ പ്രതികരിച്ച് ജാൻവി കപൂർ
അല്ലു അർജുൻ ചിത്രമായ പുഷ്പ 2 ഇപ്പോൾ തിയേറ്ററിൽ വൻ വിജയം നേടി പ്രദർശനം തുടരുകയാണ്. 500 കോടിയിലധികമാണ് ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത്. എന്നാൽ പുഷ്പ 2 ഇപ്പോൾ ഇൻ്റർസ്റ്റെല്ലാർ റീ-റിലീസുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്ക് വഴി ഒരുക്കിയിരിക്കുകയാണ്. ചിത്രം ഐമാക്‌സ് സ്‌ക്രീനുകൾ പ്രദർശനം നടത്തുന്നത് കൊണ്ട് ഇന്ത്യയിൽ ഇൻസ്റ്റെല്ലാർ റീ റിലീസ് നടത്താൻ സാധിക്കാത്തിലുള്ള പ്രേതിഷേധമാണ് ആരാധകർ നടത്തുന്നത്. ഹോളിവുഡ് പ്രശസ്ത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ 2014 പുറത്തിറങ്ങിയ ചിത്രമാണ് ഇൻസ്റ്റെല്ലാർ.ചിത്രത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന ഈ വർഷത്തിൽ ഡിസംബർ 6നു ചിത്രം റീ റിലീസിന് എത്തുന്നുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ മാത്രം ചിത്രത്തിന് പ്രദർശനം നടത്താൻ തിയേറ്റർ ലഭിച്ചില്ല. ഇന്ത്യയിലെ എല്ലാ ഐ മാക്സ് തീയേറ്ററിലും പുഷ്പ 2 പ്രദർശിപ്പിക്കുന്നതായിരുന്നു ഇതിനു കാരണം. ഇത് ഇൻസ്റ്റെല്ലാർ ചിത്രത്തിന്റെ ആരാധകരെ വളരെ നിരാശയിലാഴ്ത്തുകയും പുഷ്പ 2 ന്റെ പ്രദർശനത്തിൽ വിമർശനങ്ങൾ ഉന്നയിക്കുകയാണ് ചെയ്തിരുന്നു. എന്നാൽ ബോളിവുഡ് താരം ജാൻവി കപൂർ ഇത്തരം വിമർശങ്ങൾക്ക് മറുപടി നൽകിയിരുന്നു.
'പുഷ്പ 2 ഒരു സിനിമയെന്നും , വിദേശ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും അധികം നമ്മുടെ നാട്ടിലെ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കണം എന്നും ജാൻവി കപൂർ അഭിപ്രായപ്പെട്ടു. ഒപ്പം നമ്മുടെ സ്വന്തം രാജ്യത്ത് നിന്ന് പുറത്തുവരുന്നവയെ നശിപ്പിക്കുന്നതിലും എന്തുകൊണ്ടാണ് നമ്മൾ ഇത്രയധികം അഭിനിവേശം കാണിക്കുന്നത്' എന്നും സാമൂഹ്യ മാധ്യമത്തിലൂടെ ജാൻവി കപൂർ പ്രതികരിച്ചു.എന്നാൽ ഈ പ്രതികരണത്തിന് പിന്നാലെ താരം ഇപ്പോൾ ട്രോളുകൾ നേരിടുകയാണ്. ജാൻവിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമെന്റുകൾ വരുന്നുണ്ട്.'പുഷ്പ 2 പ്രതിനിധീകരിക്കുന്നത് സിനിമയെയാണോ ഇന്ത്യ അഭിമാനിക്കേണ്ടതെന്ന് എന്നാണ് ചിലർ കമന്റ് ചെയ്തത്. നല്ല സിനിമകളും പരാജയ ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസം താരത്തിന് പറഞ്ഞു മനസിലാക്കി കൊടുക്ക് എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.
അതേസമയം ചിത്രം ജനുവരിയിൽ റീ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വാർത്ത. ഇന്റസ്റ്റെല്ലാർ ഇടയിൽ റിലീസ് ചെയ്യാത്തതിൽ ആരധകർക്ക് നിരാശയുണ്ടായിരുന്നു. ഐ മാക്സ് 70 എം എം , ഡിജിറ്റൽ ഫോര്മാറ്റുകളിൽ ഒരാഴ്ചയോളമാണ് ഇന്റസ്റ്റെല്ലാർ പ്രദർശിപ്പിക്കുന്നത്.165 മില്യൺ ഡോളറിൽ ഒരുങ്ങിയ ചൈഇത്രം ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ 730.8 മില്യൺ ആണ് ആഗോള ബോക്സ് ഓഫീസിൽ നേടിയത്.