''താൻ ഗർഭിണിയായത് ഉൾക്കൊള്ളാൻ പാടുപ്പെട്ടിരുന്നു''- വൈറലായി രാധിക ആപ്‌തെയുടെ ഗർഭകാല ഫോട്ടോ ഷൂട്ട്.

Update: 2024-12-20 06:46 GMT

ബോളിവുഡ് നടി രാധിക ആപ്‌തെയുടെ ഗർഭകാല ഫോട്ടോ ഷൂട്ട് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുകയാണ്. കഴിഞ്ഞയാഴ്ചയാണ് രാധികയ്ക്കും ബെനഡിക്ട് ടെയ്‌ലറിനും കുഞ്ഞു പിറന്നത്.വോഗ് മാഗസിനുമായി ചേർന്നുള്ള ഗർഭകാല ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഗർഭ കാലത്ത് താൻ ഇങ്ങനെ ആയിരുന്നുവെന്ന് വിശ്വസിക്കാൻ സാധികുന്നില്ലായെന്നാണ് രാധിക ആപ്‌തെ വെളിപ്പെടുത്തി. കുഞ്ഞിന് ജന്മം നൽകുന്നതിന് ഒരാഴ്ച മുമ്പ് ഫോട്ടോകൾക്ക് പോസ് ചെയ്തത്.

താൻ ഗർഭിണിയായത് ഉൾക്കൊള്ളാൻ പാടുപ്പെട്ടിരുന്നതായി രാധിക പറയുന്നു . തനിക്ക് ഇത്രയധികം ഭാരമുള്ളതായി ഒരിക്കലും കണ്ടിട്ടില്ല. ശരീരം വീർത്തിരുന്നു, പെൽവിസിൽ വേദന ഉണ്ടായിരുന്നു, ഉറക്കമില്ലായ്മ എല്ലാത്തിലുമുള്ള കാഴ്ചപ്പാട് മാറ്റിമറിച്ചു . ഇപ്പോൾ, മാതൃത്വത്തിലേക്ക് താൻ കടന്നിട്ട് രണ്ടാഴ്ച പോലും ആയിട്ടില്ല. ശരീരം വീണ്ടും വ്യത്യസ്തമായി കാണപ്പെടുന്നു എന്നും രാധിക പങ്കുവെച്ചു.

പ്രസവശേഷം പുതിയ വെല്ലുവിളികൾ നേരിടുന്നതായും രാധിക പറയുന്നു. വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് വന്നു. ഇപ്പോൾ വളരെ ദയയോടെയാണ് താൻ ചിത്രങ്ങൾ കാണുന്നത്. എന്നാൽ തനിക് വന്ന മാറ്റങ്ങളിൽ ഇപ്പോൾ സൗന്ദര്യം മാത്രമേ കാണാനാകൂ. ഈ ഫോട്ടോകൾ താൻ എന്നും വിലമതിക്കുമെന്ന് അറിയാമെന്നും രാധിക ആപ്‌തെ പറഞ്ഞു.

കൂടാതെ, ഗർഭധാരണം എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും രാധിക ആപ്‌തെ പറഞ്ഞു. "എനിക്കറിയാവുന്ന മിക്ക സ്ത്രീകളും ഒരുപാട് ബുദ്ധിമുട്ടുകൾ ഗർഭധാരണത്തിലൂടെ അനുഭവിച്ചിട്ടുണ്ട്. എത്ര ഭയാനകമായ കാലഘട്ടങ്ങളും ആർത്തവവിരാമവും ഉണ്ടെന്ന് ആളുകൾ തുറന്ന് പറയുമ്പോഴും , ഗർഭധാരണം ഒരു ' ഗ്ലോ ട്രീറ്റ്‌മെൻ്റ്' നൽകുമെന്ന് പറഞ്ഞാലും , അതിൻ്റെ വെല്ലുവിളി നിറഞ്ഞ ഭാഗങ്ങളെക്കുറിച്ച് ആരും സംസാരിക്കാത്തത് അസംബന്ധമാണെന്നും രാധിക ആപ്‌തെ പറയുന്നു.

2012-ൽ ആണ് രാധിക ആപ്‌തെ ബ്രിട്ടീഷ് വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബെനഡിക്ട് ടെയ്‌ലറെ വിവാഹം കഴിച്ചത് . 2011-ൽ രാധിക ലണ്ടനിൽ ഒരു ഡാൻസ് സബാറ്റിക്കലിനായി എത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പ്രണയത്തിലായതിനു ശേഷം ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. തുടർന്ന് 2013 ൽ ഒരു ആണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. 

Tags:    

Similar News