കൊച്ചിയിൽ റെയ്ഡ് നടന്നത് റിമയ്ക്കും ആഷിഖ് അബുവിനും എതിരെ; ആരോപണങ്ങളുമായി ഗായിക സുചിത്ര

By :  Aiswarya S
Update: 2024-09-02 07:25 GMT

നടി റിമ കല്ലിങ്കലിനും സംവിധായകൻ ആഷിഖ് അബുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര. റിമ കല്ലിങ്കലിന്റെ കരിയർ തകരാനുള്ള പ്രധാന കാരണം അവർ നടത്തിയ മയക്കുമരുന്ന് പാർട്ടികളാണെന്ന് സുചിത്ര. ഇത്തരം പാർട്ടികളിൽ പങ്കെടുത്ത ഗായകരാണ് തന്നോട് ഇതിനെ കുറിച്ച് പറഞ്ഞത് എന്നാണ് സുചിത്ര വെളിപ്പെടുത്തിയിരിക്കുന്നത്.

റിമ കല്ലിങ്കിലിന്റെ കരിയർ തകർത്തത് ലഹരിയാണ്. പാർട്ടികളിൽ മയക്കുമരുന്ന് ഒഴുകുകയാണ്. സ്ത്രീകളും പുരുഷന്മാരും പാർട്ടികളിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട്. പാർട്ടികളിൽ ഉപയോഗിക്കാൻ പാടില്ലാത്ത വസ്തുക്കളാണ് ഇവർ ഉപയോഗിക്കുന്നത്. കൊച്ചിയിൽ റെയ്ഡുകൾ നടന്നത് റിമ കല്ലിങ്കലിനും ആഷിക്ക് അബുവിനും എതിരെയല്ലേ എന്നും അവർ ചോദിച്ചു. ലഹരി ഒരിക്കൽ പോലും ഉപയോഗിക്കാത്ത ഒരുപാട് പാവം പെൺകുട്ടികൾക്ക് ലഹരി ആദ്യം നൽകിയത് റിമ കല്ലിങ്കലാണ്. റിമയുടെ വീട്ടിൽ നടന്ന പാർട്ടികളിൽ എത്ര പെൺകുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്.

ആണുങ്ങൾ ഉൾപ്പെടെ. ഇതെല്ലാം അവരെ അറസ്റ്റ് ചെയ്ത റിപ്പോർട്ടിൽ തന്നെയുണ്ട്. റിമാ കല്ലിങ്കൽ നടത്തുന്ന ലഹരി പാർട്ടികളിൽ ഇടയ്ക്കിടയ്ക്ക് പോകുന്ന മലയാളത്തിലെ സംഗീത സംവിധായകരുണ്ട്. അവിടെ എന്തെല്ലാമാണ് നടക്കുന്നതെന്ന് ആ സംവിധായകർ എന്നോട് പറഞ്ഞിട്ടുണ്ട്.

ആ പാർട്ടിയിൽ ഒരു ചോക്ലേറ്റ് പോലും കഴിക്കാൻ പേടിയാണെന്ന് അവർ പറഞ്ഞു. രണ്ടെണ്ണം അടിച്ചില്ലെങ്കിൽ അഭിനയിക്കാൻ കഴിയില്ലെന്ന് പറയുന്ന നടിമാർ വരെയുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളാവാൻ സ്വയം തീരുമാനിച്ചോ എന്ന് റിമയോട് ആരും ചോദിക്കുന്നില്ല.

റിമയുടെ വീട്ടിൽ നടന്ന പാർട്ടികളിൽ എത്ര പെൺകുട്ടികളാണ് ലഹരിമരുന്നുകൾ ഉപയോഗിച്ചതെന്ന് അറിയാമോ? പെൺകുട്ടികൾ മാത്രമല്ല, പുരുഷന്മാരും പാർട്ടിയിൽ പങ്കെടുക്കാറുണ്ട് എന്നാണ് സുചിത്ര പറയുന്നത്. സുചിത്രയുടെ വെളിപ്പെടുത്തലിന് ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. സുചിത്രയുടെ വെളിപ്പെടുത്തലിനോട് റിമയോ ആഷിഖ് അബുവോ പ്രതികരിച്ചിട്ടില്ല.

Tags:    

Similar News