രാം ചരൺ - ശങ്കർ ചിത്രം ഗെയിം ചേഞ്ചർ ടീസർ പുറത്ത്
ശങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചറുമായി രാം ചരൺ ഉടൻ തീയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. എപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചിത്രത്തിൻ്റെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് . 1 മിനിറ്റും 31 സെക്കൻഡും ദൈർഘ്യമുള്ള ടീസറിൽ സിനിമയുടെ ആക്ഷൻ പായ്ക്ക് രംഗങ്ങൾ ഉൾപ്പെട്ടതാണ്. മാത്രമല്ല, ടീസറിൽ മൂന്ന് വ്യത്യസ്ത ലൂക്കിലാണ് റാം ചരൺ എത്തുന്നത്. ടീസറിൽ കിയാര അദ്വാനി, എസ ജെ സൂര്യ ജയറാം എന്നിവരെയും കാണാം. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം കാർത്തിക് സുബ്ബരാജിൻ്റെ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. എസ് തമൻ ആണ് ചിത്രത്തതിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്യുന്നത് .
തന്റെ പുതിയ ചിത്രമായ RC16 എന്ന് താൽക്കാലികമായി പേരിട്ട അടുത്ത സിനിമയുടെ തയ്യാറെടുപ്പിലാണ് രാം ചരൺ. സംവിധായകൻ ബുച്ചി ബാബു സനയുടെ ഈ ചിത്രം സ്‌പോർട്‌സ് ഡ്രാമ ആണെന്നാണ് റിപ്പോർട്ടുകൾ. ജാൻവി കപൂർ, ശിവ രാജ്കുമാർ എന്നീ അഭിനേതാക്കളെ ഇതിനകം തന്നെ പ്രധാന വേഷങ്ങൾക്കായി തിരഞ്ഞെടുത്ത ചിത്രത്തിന് എആർ റഹ്മാൻ സംഗീതം ഒരുക്കുന്നത്. അതിനുശേഷം സംവിധായകൻ സുകുമാറിനൊപ്പം ഒരു ചിത്രത്തിനായി ചരൺ കൈകോർക്കും എന്നുള്ള അഭ്യൂഹങ്ങളും ഉണ്ട്.