മലയാള സിനിമയെന്നാൽ സെക്സ് സിനിമകൾ മാത്രമായി അറിയപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു: രാം ഗോപാൽ വർമ്മ
Ram Gopal Varma
മലയാള സിനിമ എന്നാൽ സെക്സ് സിനിമകൾ മാത്രമായി അറിയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും എന്നാൽ ഇന്ന് മലയാളത്തിൽ മികച്ച സിനിമകൾ ഉണ്ടാവുന്നുവെന്നും സംവിധായകൻ രാം ഗോപാൽ വർമ്മ.
“മലയാള സിനിമ എന്നാൽ സെക്സ് സിനിമകൾ എന്നറിയപ്പെടുന്ന കാലം ഉണ്ടായിരുന്നു. വിജയവാഡയിൽ എഞ്ചിനിയറിങ് പഠിച്ചിരുന്ന കാലത്ത് ഞങ്ങൾ മലയാള സിനിമ കണ്ടിരുന്നില്ല, മറ്റ് ഏത് ഭാഷാ സിനിമകളെക്കാളും അഡൾട്ട് കണ്ടൻറ് അതിൽ ഉണ്ടായിരുന്നു എന്നതാണ് കാരണം” രാം ഗോപാൽ വർമ്മ പറയുന്നു.
നല്ല സിനിമകൾ മലയാളത്തിൽ അന്ന് ഉണ്ടായില്ല എന്നല്ല, ഒരു പക്ഷെ വിതരണക്കാർ അത്തരം സിനിമകൾ മാത്രം കൊണ്ടുവന്നതുകൊണ്ടാകാം. ഇന്ന് മലയാളത്തിൽ നിന്ന് മികച്ച സിനിമകൾ ഉണ്ടാകുന്നുവെന്നും രാം ഗോപാൽ വർമ്മ കൂട്ടിചേർത്തു.
ഇന്ത്യൻ സിനിമ വ്യവസായം അതിവേഗംമാറിക്കൊണ്ടിരിക്കുകയാണ്. അടുത്ത ആറ് മാസത്തിനുള്ളിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പ്രവചിക്കാൻ സാധിക്കില്ല, അപ്രതീക്ഷിതമായി സംഭവിച്ച തുടർച്ചയായ ഹിറ്റ് സിനിമകളാണ് ഇൻഡസ്ട്രിയുടെ ഗതി മാറ്റിയതെന്നും രാം ഗോപാൽ വർമ്മ പറഞ്ഞു