വമ്പൻ പ്രഖ്യാപനവുമായി രഞ്ജി പണിക്കർ; 16 വർഷത്തിന് ശേഷം വീണ്ടും വരുന്നു
Ranju Paniker
By : Aiswarya S
Update: 2024-08-08 07:07 GMT
രഞ്ജി പണിക്കറിന്റെ സംവിധാനത്തിൽ ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം വരുന്നു. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്നത്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ഫഹദിന്റെ 41-ാം പിറന്നാൾ ദിനത്തിലാണ് ചിത്രത്തിൻ്റെ പ്രഖ്യാപനം എത്തിയിരിക്കുന്നത്.
സിനിമയുടെ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഷാജി കൈലാസ്, ജോഷി എന്നീ സംവിധായകൻമാരുടെ സിനിമകൾക്ക് തിരക്കഥ ഒരുക്കിയാണ് രഞ്ജി പണിക്കർ സിനിമാരംഗത്തേക്ക് എത്തുന്നത്.
ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷ്ണർ സിനിമയുടെ സീക്വലായ ഭരത് ചന്ദ്രൻ ഐപിഎസ് സംവിധാനം ചെയ്തു കൊണ്ട് 2005ൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2008ൽ പുറത്തിറങ്ങിയ രൗദ്രം ആണ് രഞ്ജി പണിക്കർ ഒടുവിൽ സംവിധാനം ചെയ്ത് എത്തിയ ചിത്രം.