എംഎൽഎ ആയി രവി മോഹൻ; ഡാഡയുടെ സംവിധയകന്റെ അടുത്ത ചിത്രം 'കരാത്തേ ബാബു'
തമിഴ് താരം രവി മോഹൻ നായകനാകുന്ന അടുത്ത ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന് RM34 എന്നായിരുന്നു പ്രാരംഭത്തിൽ നൽകിയ പേര്. എന്നാൽ പുതിയ അപ്ഡേറ്റ് പ്രകാരം ചിത്രത്തിന് കരാത്തേയ് ബാബു എന്ന പേര് നൽകിയിരിക്കുകയാണ്.
പാർലമെൻ്റിൽ നടന്നുകൊണ്ടിരിക്കുന്ന സമ്മേളനത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്, അവിടെ നിരവധി ഭരണ-പ്രതിപക്ഷ പാർട്ടി അംഗങ്ങൾ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നു. വെള്ള വസ്ത്രം ധരിച്ച രവി മോഹൻ തൻ്റെ ഊഴത്തിൽ സംസാരിക്കുമ്പോൾ എല്ലാവരും പൂർണ്ണമായും നിശബ്ദരാകുന്നു.
'പ്രിയപ്പെട്ട തമിഴ്‌നാട്ടിലെ ജനങ്ങളേ, ഞാൻ കരാത്തേബാബു' എന്നായിരുന്നു വീഡിയോയ്‌ക്കൊപ്പം രവി മോഹൻ എഴുതിയത്.ഇതാദ്യമായാണ് രവി മോഹൻ ഒരു രാഷ്ട്രീയ നേതാവിൻ്റെ വേഷത്തിൽ എത്തുന്നത്. രാഷ്ട്രീയക്കാർ കൂടുതലായും ധരിക്കുന്ന വെള്ള നിറത്തിലുള്ള വസ്ത്രമാണ് താരം ധരിക്കുന്നത് .
തമിഴ്‌നാട് സംസ്ഥാനത്തിൻ്റെ പ്രതിപക്ഷ പാർട്ടിയിൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട അംഗമായി ആണ് ചിത്രത്തിൽ രവി മോഹൻ അഭിനയിക്കുന്നത്. കരാട്ടെ ബാബു എന്നറിയപ്പെട്ടിരുന്ന എം.എൽ.എ ഷൺമുഖ ബാബു എന്നാണ് താരത്തിന്റെ കഥാപാത്രത്തിന്റെ പേര്.
2023ൽ പുറത്തിറങ്ങിയ ഡാഡ എന്ന സിനിമയുടെ സംവിധായകൻ ഗണേഷ് കെ ബാബുവാണ് കരാത്തേ ബാബുവിൻ്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് . ദൗഡി ജിവാൾ ആണ് ചിത്രത്തിലെ നായിക. സാം സിഎസ് ആണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം എഴിൽ അരസു കെ, എഡിറ്റിംഗ് കതിരേഷ് അളഗേശൻ എന്നിവരാണ് നിർവഹിക്കുന്നത്.
രവി മോഹൻ- നിത്യ മേനോൻപ്രധാന വേഷത്തിൽ എത്തിയ കാതലിക്ക നേരമില്ലൈ എന്ന അടുത്തിടെ ആണ് റിലീസായത്. സുധ കൊങ്ങര സംവിധാനം ചെയ്യുന്ന എസ്‌കെ 25 ആണ് രവി മോഹന്റെ അടുത്ത ചിത്രം. ചിത്രത്തിൽ ശിവകാർത്തികേയനൊപ്പം പ്രതിനായകനായാണ് രവി എത്തുന്നത്. ശ്രീലീല, അഥർവ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.