വിവാഹ ബന്ധം അവസാനിപ്പിക്കാൻ ഉറച്ച് രവിമോഹനും ആരതിയും
കോടതിയുടെ ഇടപെടലിൽ ഇരുവർക്കുമിടയിൽ പല അനുനയചർച്ചകളും നടന്നിരുന്നു.;
ചലച്ചിത്ര താരം രവിമോഹനും ആരതിയും തമ്മിലുള്ള വിവാഹബന്ധം അവസാനിക്കുന്നു. ഇരുവർക്കുമിടയിൽ നടന്ന ചർച്ചകളൊന്നും ഫലം കാണാതായതോടെയാണ് 15 വർഷം നീണ്ട ഇരുവരുടെയും ദാമ്പത്ത്യ ജീവിതത്തിന് അവസാനമായിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുടുംബകോടതി ജഡ്ജ് തേൻമൊഴിയുടെ മുന്നിൽ ഇരുവരുടെയും വിവാഹമോചന കേസ് പരിഗണനയിലെത്തിയത്. കോടതിയുടെ ഇടപെടലിൽ ഇരുവർക്കുമിടയിൽ പല അനുനയചർച്ചകളും നടന്നിരുന്നു. കോടതി ആവശ്യപ്പെട്ടപ്പോഴെല്ലാം ആരതിയും രവിയും കൗൺസിലിംഗിനും അനുനയ ചർച്ചകൾക്കും എത്തിയിട്ടുമുണ്ട്. മൂന്നുതവണയാണ് കോടതിയുടെ ഇടപെടലിൽ ഇ രുവർക്കുമിടയിൽ ചർച്ചകൾ നടന്നത്. എന്നാൽ വിവാഹ മോചനത്തിലുറച്ചു നിൽക്കുന്നു എന്നതായിരുന്നു രവി മോഹന്റെ നിലപാട്. നിലവിൽ നടന്ന വാദത്തിൽ ആരതിയും രവിയും വീഡിയോ കോൺഫറൻസ് വഴിയാണ് പങ്കെടുത്തത്. ഇരുവരുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആളുകൾ ഇരുവരെയും ചർച്ചക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ഇവരുടെ വക്കീൽ അറിയിച്ചതിനെത്തുടന്ന് ജഡ്ജി കേസിൽ വാദം കേൾക്കുന്നത് ഫെബ്രുവരി 15 ലേക്ക് മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നടൻ ആരതിയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നുവെന്ന് ആരാധകരെ അറിയിച്ചത്. തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം പങ്കു വച്ചത്. എന്നാൽ ആദ്യം ഈ വാർത്ത ശരിയല്ല എന്നുള്ള തരത്തിലായിരുന്നു ആരതിയുടെ പ്രതികരണം. എന്നാൽ പിന്നീട് ആരതിയും വാർത്തയെ ശരിവച്ച് മുന്നോട്ടു വരികയായിരുന്നു.വിവാഹ മോചനം ആവശ്യപ്പെട്ട് രവി മോഹൻ കോടതിയിൽ നിവേദനം നൽകിയിരുന്നു. ' എന്റെ ഭാര്യ ആരതിയിൽ നിന്നും എനിക്ക് വിവാഹമോചനം വേണം. 2009 - ൽ രെജിസ്റ്റർ ചെയ്ത തങ്ങളുടെ വിവാഹ ഉടമ്പടി റദ്ദ് ചെയ്യണ'മെന്നാണ് താരം കോടതിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.
ഇരുവരുടെയും പിരിയാനുള്ള തീരുമാനത്തെ ചുറ്റിപ്പറ്റി പലതരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഗായികയായ കെനിഷയുമായുള്ള രവിയുടെ പ്രണയമാണ് ആരതിയും ആയി വേർപിരിയാനുള്ള കാരണമെന്ന് ചിലർ പറയുന്നു . എന്നാൽ അവരുമായി സുഹൃത്ബന്ധം മാത്രമാണുള്ളതെന്നും ഇരുവരും ചേർന്ന് ഒരു ഹീലിംഗ് സ്റ്റേഷൻ തുടങ്ങാൻ പദ്ധതിയുണ്ടെന്നും പറഞ്ഞ നടൻ അത്തരം ആരോപണങ്ങളെ നിഷേധിച്ചു. എന്നാൽ ആരതിയുടെ അമ്മയുടെ ഇടപെടലാണ് ഇരുവരുടെയും ബന്ധം വശളാകാനുള്ള കാരണമെന്ന് മറ്റുചിലർ പറയുമ്പോ അതിനെ ആരതിയും നിഷേധിച്ചു. ആരാധകർക്കിടയിൽ 'ജയം രവി' എന്നറിയപ്പെട്ടിരുന്ന നടൻ തന്റെ പേര് രവി മോഹൻ എന്നാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഈ അടുത്തിടെയാണ് . താരത്തിന്റെ ആദ്യ സിനിമയായ 'ജയം' വലിയ വിജയം ആയതിലൂടെയാണ് ആരാധകർക്കിടയിൽ 'ജയം രവി' എന്ന a പേരിൽ താരം അറിയപ്പെടാൻ തുടങ്ങിയത്.