ഈഗോ അടിച്ചതാണ് പ്രശ്‌നം; പഴയ പ്രണയകഥ പറഞ്ഞ് റിമി ടോമി

Rimi Tomy;

By :  Aiswarya S
Update: 2024-08-07 09:49 GMT

ഗായികയായി വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ റിമി ടോമിയെ കുറിച്ചുള്ള വിശേഷങ്ങൾ പെട്ടെന്നാണ് വൈറലാവാറുള്ളത്. അത്തരത്തിൽ അടുത്തിടെ ഒരു പരിപാടിയിൽ വച്ച് റിമി പറഞ്ഞ ആദ്യ പ്രണയത്തെ പറ്റിയുള്ള കാര്യങ്ങൾ ശ്രദ്ധേയമാവുകയാണ്. തന്റെ പുറകേ ഇഷ്ടവുമായി വന്ന ആളെ കുറിച്ചും അദ്ദേഹം വർഷങ്ങൾക്ക് ശേഷം മെസേജ് അയച്ചതിനെ പറ്റിയും റിമി പറഞ്ഞത്.

എന്നോട് ഇഷ്ടം തോന്നി പുറകേ നടന്നൊരാൾ ഉണ്ടായിരുന്നു. അത് ഞാൻ എട്ടിലോ ഒൻപതിലോ പഠിക്കുമ്പോഴാണ്. ഈ സംഭവം ഞാനൊരു സ്ഥലത്ത് പറഞ്ഞിരുന്നു. അതിന് ശേഷം പുള്ളി എന്റെ നമ്പർ തപ്പി കണ്ടുപിടിച്ച് ഹലോ എന്നൊരു മെസേജ് അയച്ചിരിക്കുന്നു. അത് കണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി.

പുള്ളി ഭാര്യുയടെയും മക്കളുടെയും കൂടെ സമാധാനത്തോടെ വേറെ എവിടെയോ ജീവിക്കുകയാണ്. വീണ്ടും ഞാനീ കഥ പറഞ്ഞാൽ പുള്ളി ഹായ് പറഞ്ഞ് വരുമെന്നാണ് റിമി തമാശരൂപേണ പറയുന്നത്.

ആ പുള്ളി എന്നെ ഇഷ്ടമാണെന്ന് ഒന്നും എന്നോട് പറഞ്ഞിട്ടില്ല. പകരം എന്റെ കൂട്ടുകാരോടൊക്കെ പറഞ്ഞിട്ടുണ്ട്. അക്കാലത്ത് പള്ളിയിൽ നിന്നും എന്റെ പാട്ട് റെക്കോർഡ് ചെയ്തിട്ട് ഞാൻ നടന്ന് പോകുന്ന വഴിയിലൊക്കെ വെച്ച് കേൾപ്പിക്കും. പിന്നെ സ്‌കൂളിലേക്ക് പോകുന്ന വഴി എന്നെ നോക്കി വരുമായിരുന്നു. ഞാൻ നാണം കൊണ്ട് മുഖമൊക്കെ താഴ്ത്തി പോവുകയാണ് ചെയ്യാറുള്ളത്.

പിന്നെ ഒരിക്കൽ ബ്ലെഡ് ടെസ്റ്റ് ചെയ്ത് നോക്കിയപ്പോൾ എന്റെയും പുള്ളിയുടെയും ഒ പോസിറ്റീവാണ്. അതറിഞ്ഞ് അദ്ദേഹം അവിടെ പാർട്ടി വരെ നടത്തി. മാത്രമല്ല എന്റെ പപ്പയെ എവിടുന്നേലും കണ്ടാൽ പുള്ളിയുടെ കൂട്ടുകാരൊക്കെ ദേ നിന്റെ അമ്മായിച്ഛൻ പോകുന്നു എന്നൊക്കെ പറയും. അത് പപ്പയുടെ ചെവിയിൽ എത്തിയതോടെ അതിന്റെ അടിയും കൂടി എനിക്ക് കിട്ടി.

എന്റെ എല്ലാ പിറന്നാളിനും പുളളി ടെഡി ബീയർ അയച്ച് തരും. പക്ഷേ അദ്ദേഹം എന്നോട് വന്നിട്ട് ഒന്നും പറയുന്നതുമില്ല. പിന്നെ പതിനഞ്ച് വയസ് കഴിഞ്ഞപ്പോൾ മുതൽ ഞാൻ സ്‌റ്റേജ് ഷോ ചെയ്ത് തുടങ്ങി. പാലയിലൊരു പള്ളിയിൽ എന്റെ പരിപാടി നടക്കുകയാണ്. അയാൾ കൂട്ടുകാരെയുമൊക്കെ കൂട്ടി പരിപാടി കാണാൻ വന്നു.

പക്ഷേ അവിടെ വെച്ച് പുള്ളിയ്ക്ക് സഹിക്കാൻ പറ്റാത്തൊരു കാര്യമുണ്ടായി. അന്ന് മെയിൽ സിംഗേഴ്‌സിനൊപ്പം ഞാൻ മുട്ടിയിരിക്കുന്നതൊക്കെ കണ്ടു. അത് പുള്ളിയ്ക്ക് സഹിച്ചില്ല. അതിൽ ഈഗോ അടിച്ച് പ്രശ്‌നമായി. ഇതോടെ ആ ഇഷ്ടം തന്നെ അവസാനിപ്പിച്ചു. പുള്ളിയ്ക്ക് അതൊന്നും ഇഷ്ടപ്പെട്ടില്ലായിരുന്നു എന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്. എന്തായാലും ആ പുള്ളി രക്ഷപ്പെട്ടു എന്നാണ് റിമി പറയുന്നത്.

Tags:    

Similar News