അടിച്ചു കേറി വാ: മകന്റെ വിവാഹ ഒരുക്കങ്ങളുടെ തിരക്കിൽ റിയാസ് ഖാൻ
Riyas Khan
മൂത്ത മകൻ ഷാരിഖ് ഹസ്സന്റെ ഹൽദി ചടങ്ങുകൾ ആഘോഷമാക്കി നടൻ റിയാസ് ഖാനും ഭാര്യ ഉമയും. ‘അടിച്ചു കയറി വാ’ എന്ന ഹിറ്റ് ഡയലോഗ് ഹൈലൈറ്റ് ചെയ്ത റാപ്പ് ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഹൽദി വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഹൽദി ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയിയൽ വൈറലാണ്.
മരിയ ജെന്നിഫറാണ് ഷാരിഖിന്റെ വധു. ഏറെക്കാലമായി ഷാരിഖും മരിയയും പ്രണയത്തിലായിരുന്നു. നടനും തമിഴ് ബിഗ് ബോസ് താരവുമായ ഷാരിഖ് സിനിമാ രംഗത്തേക്കും കടക്കുകയാണ്. നിലവിൽ ലോകേഷ് കുമാർ സംവിധാനം ചെയ്യുന്ന ‘റിസോർട്ട്’ എന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ്.
പുറത്തുവന്ന ചിത്രങ്ങളിലും വിഡിയോകളിലും കല്യാണ ചെക്കനെക്കാൾ പൊളിയാണ് അച്ഛൻ റിയാസ് ഖാൻ എന്ന് ആരാധകർ പറയുന്നു. അച്ഛന്റെ ഹിറ്റ് ഡയലോഗാണ് വിഡിയോകളുടെ ഹൈലൈറ്റ്. ഓഗസ്റ്റ് 8-നാണ് ഷാരിഖ് ഹസ്സന്റെ വിവാഹം.
മകന്റെ വിവാഹ വാർത്ത പ്രേക്ഷകരെ ആദ്യം അറിയിക്കുന്നത് അമ്മ ഉമ റിയാസ് ആണ്. ‘‘അവസാനം എന്റെ ബേബി മാലാഖയെ പോലെ മനോഹരിയായ പെൺകുട്ടിയെ വിവാഹം ചെയ്യാൻ പോകുന്നു. ഓഗസ്റ്റ് 8 നാണ് വിവാഹം,’’–ഷാരിഖിന്റെയും മരിയയുടെയും ചിത്രം പങ്കുവച്ച് ഉമ കുറിച്ചു.