നെപ്പോകിഡ്സിനെ പോലെ സെക്കന്റ് ചാൻസ് ഞങ്ങൾക്കില്ല: റോഷൻ മാത്യു
സിനിമ ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് നെപ്പോട്ടിസം. അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളുടെയും സഹായത്തോടെ സിനിമയിൽ എത്തുകയും, പിന്നീടുള്ള അവസരത്തിനും ഈ സ്വജനപക്ഷപാതം ഉപയോഗിക്കുകയും ചെയ്യുമ്പോൾ അവസരം നഷ്ടമാവുന്നത് എപ്പോഴും ഇതിലൊന്നും ഉൾക്കൊള്ളാത്ത സാധാരണക്കാരായ സിനിമാ മോഹം ഉള്ളിൽകൊണ്ടുനടക്കുന്ന യുവതീയുവാക്കൾക്കാണ്. ഇപ്പോഴിതാ നെപ്പോട്ടിസത്തെ കുറിച്ച് റോഷൻ മാത്യു പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
സിനിമ എന്നത് പൊതുജനങ്ങളിൽ നിന്നും ശ്രദ്ധ ലഭിക്കുന്ന ജോലിയാണെന്നും, അതുകൊണ്ട് സൂപ്പർ സ്റ്റാറുകളുടെ മക്കൾക്ക് സ്വാഭാവികമായും മറ്റുള്ളവരെക്കാൾ ജന ശ്രദ്ധയും അവസരവും ലഭിക്കുമെന്നാണ് റോഷൻ മാത്യു പറയുന്നത്. നെപ്പോ കിഡ്സ് അല്ലാത്ത തങ്ങളെ പോലെയുള്ളവർക്ക് സെക്കന്റ് ചാൻസ് ലഭിക്കില്ലെന്നും റോഷൻ മാത്യു പറഞ്ഞു.
ആദ്യത്തേതിൽ തന്നെ നിങ്ങൾ പരാജയപ്പെട്ടു പോവുകയാണെങ്കിൽ, അത് നിങ്ങളുടെ അവസാനമായിരിക്കും. എന്നാൽ സിനിമ പശ്ചാത്തലത്തിൽ നിന്ന് വരുന്നവർക്ക് അത് അങ്ങനെയല്ല. എനിക്ക് തോന്നുന്നത് സിനിമയ്ക്ക് പുറത്ത് നിന്ന് വരുന്നവരെക്കാൾ കൂടുതൽ അവർക്കാണ് സെക്കന്റ് ചാൻസസ് ലഭിക്കുക.” റോഷൻ മാത്യു പറഞ്ഞു.