എമ്പുരാനിൽ സംവിധയാകൻ രാം ഗോപാല വർമ്മയും? ചിത്രങ്ങൾ പങ്കുവെച്ചു സംവിധയാകൻ .
മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് L2:എമ്പുരാൻ . ചിത്രത്തിന്റെ നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്. ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ ഇപ്പോൾ എമ്പുരാന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേയ്ക്ക് സന്ദർശനം നൽകിയിരിക്കുയായാണ്. എമ്പുരാൻ സെറ്റിൽ നിന്ന് മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രം രാം ഗോപാൽ വർമയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
“കമ്പനി ഓർമ്മകൾ.. വളരെക്കാലത്തിന് ശേഷം ഒരേയൊരു മോഹൻലാലിനെ കണ്ടുമുട്ടി'' എന്ന ക്യാപ്ഷനോടെയാണ് രാം ഗോപാൽ വർമ്മ ചിത്രം പോസ്റ്റ് ചെയ്തത്. അജയ് ദേവ്ഗണും വിവേക് ഒബ്‌റോയിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച സൂപ്പർഹിറ്റ് ക്ലാസിക് ബോളിവുഡ് ഗ്യാങ്സ്റ്റർ ചിത്രമായ ‘കമ്പനി’ക്ക് വേണ്ടി രാം ഗോപാൽ വർമ്മയും മോഹൻലാലും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ ഒപ്പമുള്ള ചിത്രവും രാം ഗോപാൽ വർമ്മ പങ്കുവെച്ചിരുന്നു. ''ഒരു നടൻ സംവിധാനം ചെയ്യുന്ന കാണുന്ന ഞാൻ എന്ന സംവിധായകൻ...
പൃഥ്വിരാജ് സർ, നിങ്ങൾ ഈ പണിയും കൂടെ ചെയ്താൽ ഞങ്ങൾ എന്ത് ചെയ്യും?'' എന്നാണ് പൃഥിരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രാം ഗോപാൽ വർമ്മ എഴുതിയത്. രസകരമയുടെ ഈ പോസ്റ്റ് എപ്പോൾ വൈറലാണ് . ഇതോടു കൂടി രാം ഗോപാൽ വരാമേ എമ്പുരാനിൽ ഉണ്ടോ എന്ന തരത്തിലുള്ള ചർച്ചകളും സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട് എമ്പുരാൻ 2025 മാർച്ച് 27-ന് ബിഗ് സ്‌ക്രീനുകളിൽ എത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ അടുത്ത വലയ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ.