ഐ എഫ് എഫ് കെയിൽ കൈയടി നേടി 'വെളിച്ചം തേടി'

Update: 2024-12-18 11:47 GMT

വലിയ താരനിരയോ സന്നാഹങ്ങളോ ഇല്ലാതെ മികച്ച പ്രമേയവും തിരക്കഥയുമായി 29-ാമത് ഐഎഫ്എഫ്‍കെയിൽ റിനോഷൻ സംവിധാനം ചെയ്ത വെളിച്ചം തേടി എന്ന സിനിമ ശ്രദ്ധ നേടിയിരിക്കുകയാണ് . സംഭാഷങ്ങളിലൂടെ മാത്രം അവതരിപ്പിക്കപ്പെടുന്ന കഥാപാത്രങ്ങളും സാഹചര്യങ്ങളുമാണ് സിനിമയുടെ പ്രത്യേകത. ഒരമ്മയുടെ മക്കളാണെങ്കിലും രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്ന അർധസഹോദരങ്ങളുടെ വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ചിത്രത്തിന്റെ പ്രമേയം. അമ്മയുടെ മരണശേഷം വേർപിരിഞ്ഞ അർദ്ധസഹോദരൻ നിവേദുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ ശ്രെമിക്കുന്ന റോഷിണിയുടെയും കഥയാണ് 'വെളിച്ചം തേടി'. സ്‌നേഹനിധിയായ അമ്മയെ നിവേദ് ഓർക്കുമ്പോൾ, അവരുടെ ഉപേക്ഷിക്കലിൻ്റെയും മദ്യപാനത്തിൻ്റെയും ഓർമ്മകളുമായി ആണ് റോഷിനി ജീവിക്കുന്നത്. എന്നാൽ അമ്മയെ കുറിച്ചുള്ള സത്യങ്ങൾ പിന്നീട അവൾ തിരിച്ചറിയുമ്പോൾ ഒരു നോവായി മാത്രമേ നമുക്ക് കണ്ടുതീർക്കാൻ കഴിയുള്ളു.

ക്രയോണുകൾ കൊണ്ടെഴുതിയ ടൈറ്റിൽ സിനിമയുടെ പൂർണമായ അർത്ഥത്തെ സൂചിപ്പിക്കുന്ന അടയാളമാണ്. 2020 ൽ പുറത്തിറങ്ങിയ ദി ബട്ടർഫ്ലൈസ് ഹാവ് ഡൈഡ് ആണ് റിനോഷന്റെ ആദ്യ ചിത്രം. ഫസ്റ്റ് ഫൈവ് ഡേറ്റ്സ് 2023 ലെ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ മേളയിലെ അവസാന പ്രദർശനം ഇന്ന് വൈകിട്ട് ആറിനു ന്യൂ തിയേറ്ററിൽ നടക്കും.

Tags:    

Similar News