ശങ്കർ- റാം ചരൺ ചിത്രം 'ഗെയിം ചേഞ്ചർ' ട്രെയ്‌ലർ പുറത്ത്

Update: 2025-01-03 04:54 GMT

റാം ചരൺ നായകനായ ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' ട്രെയ്‌ലർ പുറത്ത്. 2025 ജനുവരി 10 - ന് ചിത്രം ആഗോള റിലീസായെത്തും. കേരളത്തിൽ ഈ ചിത്രം വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കിയാര അദ്വാനി, എസ്. ജെ. സൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.

ശങ്കർ സ്പെഷ്യൽ ആയ ഗംഭീര ആക്ഷൻ രംഗങ്ങൾ ആയിരിക്കും ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും ഗാനങ്ങളും വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞ വലിയ കാൻവാസിലുള്ള കഥയവതരിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്നും ഇന്ന് പുറത്ത് വന്ന ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. രാഷ്ട്രീയം, സാമൂഹിക പ്രശ്നങ്ങൾ എന്നിവയും ചിത്രത്തിലൂടെ ചർച്ച ചെയ്യപ്പെടുമെന്നും ട്രെയ്‌ലർ കട്ട് പറയുന്നു.

ചിത്രത്തിന്റെ നേരത്തെ പുറത്ത് വന്ന ടീസറും ഗാനങ്ങളും ഇതിനോടകം സമൂഹ മാധ്യങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

റാം ചരൺ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പ്രശസ്ത സംവിധായകനായ കാർത്തിക് സുബ്ബരാജ് ആണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്.

രചന- സു. വെങ്കടേശൻ, വിവേക്, കഥ-കാർത്തിക് സുബ്ബരാജ്,  സംഗീതം- എസ്. തമൻ,ബാനർ- ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ്, പിആർഒ- ശബരി.

Tags:    

Similar News