സഹപ്രവര്‍ത്തകനെ വേദിയില്‍വെച്ച് അപമാനിച്ചു ; ജീവിതത്തിലും താരം അഭിനയിക്കുകയാണ്: നിത്യ മെനോനെതിരെ രൂക്ഷ വിമർശനം

Update: 2025-01-12 07:08 GMT

 ‘കാതലിക്ക് നേരമില്ലൈ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ചിത്രത്തിലെ ഒരു സഹപ്രവര്‍ത്തകനെ വേദിയില്‍വെച്ച് അപമാനിച്ചെന്ന് ആരോപിച്ച് നടി നിത്യ മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനം.വേദിയിലേക്ക് കയറിയ നിത്യയെ കണ്ട സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർമാരിൽ ഒരാൾ ഷേക്ക് ഹാൻഡിനായി കൈ നീട്ടി അടുത്തെത്തി.എന്നാൽ തനിക് സുഖമില്ലായെന്നു പറഞ്ഞു നിത്യാമേനോൻ അത് നിരസിക്കുകയായിരുന്നു.

അതേസമയം സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ എത്തിയ നടൻ ജയന്‍ രവിയെ കെട്ടിപ്പിടിച്ചു കൊണ്ടാണ് നിത്യ സ്‌നേഹം പങ്കുവച്ചത്. നടൻ വിനയ് റായ് സ്റ്റേജിലേക്ക് വന്നപ്പോള്‍ നിത്യ അയാളെ കെട്ടിപ്പിടിക്കുകയും, പിന്നാലെ സംവിധായകന്‍ മിഷ്‌കിനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ കവിളില്‍ ചുംബിക്കുകയൂം പിന്നാലെ മിഷ്‌കിന്‍ നിത്യ മേനോന്റെ കയ്യില്‍ തിരികെ ചുംബിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ, നിരവധി ആളുകൾ ആണ് സാമൂഹ്യ മാധ്യമത്തിലൂടെ നിത്യ മേനോന് എതിരെ പ്രതികരിക്കുന്നത്. കൂടെ ജോലി ചെയ്ത ഒരു സഹപ്രവർത്തകനെ അപമാനിക്കുന്ന പ്രവർത്തിയാണ് നിത്യ ചെയ്തതെന്നും , മനുഷ്യരല്ലേ എല്ലാവരും എന്നുള്ള കമെന്റുകളാണ് സാമൂഹ്യ മാധ്യമത്തിലൂടെ നടക്കുന്നത്.

അടുത്തിടെ ,അഭിനയം തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത പ്രൊഫഷനായിരുന്നു എന്നും ഒരു അവസരം കിട്ടിയാല്‍ താന്‍ അഭിനയം നിര്‍ത്തുമെന്നും നിത്യ മേനോൻ പറഞ്ഞത് വൈറലായിരുന്നു. എന്നാൽ സിനിമയിൽ മാത്രമല്ല ജീവിതത്തിലും താരം അഭിനയിക്കുക തന്നെയാണല്ലോ എന്നാണ് ആളുകൾ പറയുന്നത്.

ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക സംവിധാനം ചെയ്യുന്ന ചിത്രമായ കാതലിക്ക നേരമില്ലൈ ജനുവരി 14-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ജയം രവിയാണ് ചിത്രത്തിലെ നായകൻ. 

Tags:    

Similar News