ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ശിവകർത്തികേയനും? മറുപടിയുമായി ലോകേഷ് കനകരാജ്
തമിഴ് ഇൻഡസ്ട്രയിൽ എപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയ്ക്കുന്ന ചിത്രമാണ് ശിവകാർത്തികേയൻ സായി പല്ലവി ചിത്രം 'അമരൻ'. മേജർ മുകുന്ദ് വരദരാജനെ കുറിച്ച ശിവ് അറോറയും രാഹുൽ സിങ്ങും രചിച്ച 'India's most fearless :true stories of military ' എന്ന ബുക്കിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മുകുന്ദ് വരദരാജനെ അവതരിപ്പിക്കുന്നത് ശിവകാർത്തികേയൻ ആണ്. ശിവകാർത്തികേയന്റെ ആദ്യ ജീവിതംശമുള്ള ചിത്രമാണ് അമരൻ .
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയ സംവിധയകൻ ലോകേഷ് കനക രാജ് പങ്കുവെച്ച വിവരമാണ് എപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ഓഡിയോ ലോഞ്ചിന് എത്തിയ സംവിധയകനോട് ശിവകാർത്തികേയന്റെ ആരാധകർക്കുള്ള ആശങ്ക പങ്കുവെയ്ക്കുകയായിരുന്നു അവതാരിക . ലോകേഷ് ചിത്രത്തിൽ ശിവകാർത്തികേയനെ കാണുവാൻ സാധിക്കുമോ എന്ന ചോദിക്കുമ്പോൾ , തീർച്ചയായും കാണുമെന്നാണ് ലോകേഷ് മറുപടി നൽകുന്നത്. കൂടാതെ അതിനുവേണ്ടിയുള്ള തിരക്കഥയുടെ ചർച്ചയിലാണ് താനെന്നും ലോകേഷ് പറയുന്നു. കൂടാതെ വിജയുടെ ദി ഗോട്ട് എന്ന ചിത്രത്തിലെ ശിവകാർത്തികേയന്റെ അതിഥി വേഷത്തിനെ കുറിച്ചും ലോകേഷ് സംസാരിച്ചു . ഇതോടു കൂടി ലോകേഷിന്റെ അടുത്ത ചിത്രമായ വിജയ് നായകനാകുന്ന ദളപതി 69ൽ ശിവകർത്തികേയനും ഉണ്ടാകുമോ എന്നാണ് ആരാധകരുടെ ആകാംഷ. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ശിവകർത്തികേയനും എത്തുമോ എന്ന തരത്തിലുള്ള ചർച്ചകളും സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
സായി പല്ലവി, ഭുവൻ അറോറ, രാഹുൽ ബോസ്, ലാലു എന്നിവർ അഭിനയിക്കുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്ന് പ്രേമലു ഫൈയിം ശ്യാം മോഹനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് .രാജ്‌കുമാർ പെരിയസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.രാജ് കമൽ ഫിലിംസിന്റെ ബാനറിൽ കമൽ ഹസൻ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം ദിപാവലി റിലീസായി ഒക്ടോബർ 31 നു തീയേറ്ററുകളിൽ എത്തും.