ആറ് വർഷത്തെ പ്രണയം; മുടിയൻ വിവാഹിതനായി
By : Aiswarya S
Update: 2024-09-05 08:41 GMT
നടൻ റിഷി എസ്. കുമാർ വിവാഹിതനായി. നടി ഡോ. ഐശ്വര്യ ഉണ്ണി ആണ് വധു. വിവാഹ ശേഷം റിഷി തന്നെയാണ് ചിത്രങ്ങൾ . ആരാധകരുമായി പങ്കുവച്ചത്. കഴിഞ്ഞ ആറ് വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും.
ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ റിഷി പങ്കുവച്ചിരുന്നു. ആറ് വർഷത്തോളമായി പ്രണയത്തിൽ ആയിരുന്നുവെന്നും ‘ഒഫിഷ്യൽ’ ആക്കാനുള്ള സമയമായെന്നും അറിയിച്ചായിരുന്നു റിഷി കാമുകി ഐശ്വര്യ ഉണ്ണിയെ പ്രൊപ്പോസ് ചെയ്തത്.
ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് റിഷി ശ്രദ്ധ നേടിയത്. മുടിയൻ എന്ന കഥാപാത്രം സ്വീകര്യത നേടുകയായിരുന്നു. പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഐശ്വര്യ ഉണ്ണി. ‘നമുക്ക് കോടതിയിൽ കാണാം’ എന്ന സിനിമയാണ് ഐശ്വര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.