കൊച്ചിയിൽ കല്യാൺ നവരാത്രി പൂജയ്ക്ക് തിളങ്ങി എത്തി താരങ്ങൾ
കല്യാൺ ജ്വല്ലേഴ്‌സ് ഉടമ കല്യാണരാമനും കുടുംബം എല്ലാ വർഷവും നനവരാത്രി പൂജ നടത്താറുണ്ട്
2024 നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കല്യാൺ ജ്വല്ലേഴ്‌സ് നടത്തുന്ന ആഘോഷപരിപാടികൾക്ക് ഒക്ടോബർ 4ന് കൊച്ചിയിൽ തുടക്കം കുറിച്ചു.ടോവിനോ തോമസ്,അന്നാ ബെൻ ,നാഗ ചൈതന്യ,അനാർക്കലി മരിക്കാർ,പ്രഭു, ദിലീപ് , കാവ്യാ മാധവൻ എന്നിവർക്കൊപ്പം ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, കൃതി സനോൺ, മലൈക അറോറ, ശിൽപ ഷെട്ടി, അജയ് ദേവ്ഗൺ, രശ്മിക മന്ദാന, ബോബി ഡിയോൾ, സെയ്ഫ് അലി ഖാൻ എന്നിവരുൾപ്പെടെ നിരവധി സെലിബ്രിറ്റികൾ കൊച്ചിയിൽ നടന്ന കല്യാണിന്റെ നവരാത്രി പൂജാ ചടങ്ങിൽ പങ്കെടുത്തു.
ദിലീപ് ഭാര്യയും മുൻകാല നടിയുമായ കാവ്യാ മാധവൻ, മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവർക്കൊപ്പമാണ് ചടങ്ങിനെത്തിയത്. അതേസമയം ടൊവിനോയ്‌ക്കൊപ്പം ഭാര്യ ലിഡിയ ടൊവിനോയും എത്തിയിരുന്നു. എത്തിനിക് ഔട്ഫിറ്റിലാണ് താരങ്ങൾ പൂജറ്റിൽ പങ്കെടുക്കാൻ എത്തിയത്. കല്യാൺ ജ്വല്ലേഴ്‌സ് ഉടമ കല്യാണരാമനും കുടുംബം എല്ലാ വർഷവും നനവരാത്രി പൂജ നടത്താറുണ്ട്. കല്യാണിന്റെ 2023 നവരാത്രി ആഘോഷത്തിൽ നടൻമാരായ രൺബീർ കപൂറും മമ്മൂട്ടിയും മോഹൻലാലും പങ്കെടുത്തിരുന്നു. ജാൻവി കപൂർ, സോനാക്ഷി സിൻഹ, കത്രീന കൈഫ്, ശിൽപ ഷെട്ടി, നാഗാർജുന അക്കിനേനി, മകൻ നാഗ ചൈതന്യ എന്നിവർ എത്തിയിരുന്നു.