പകൽ സ്റ്റീഫൻ നെടുമ്പള്ളി, രാത്രിയിൽ കാർ ഡ്രൈവർ

By :  Aiswarya S
Update: 2024-10-30 12:56 GMT

ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന രണ്ട് മോഹൻലാൽ ചിത്രങ്ങളാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനും തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ 360 യും. രണ്ട് സിനിമകളിലായി രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളിലും ഒരേ സമയം അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. വണ്ടിപെരിയാറിലും പരിസരപ്രദേശങ്ങളിലുമാണ് എമ്പുരാന്റെ ചിത്രീകരണം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പകൽ എമ്പുരാനിൽ അഭിനയിച്ച മോഹൻലാൽ രാത്രിയിൽ തേനിയിൽ ചിത്രീകരണം നടക്കുന്ന എൽ 360 യുടെ ലൊക്കേഷനിൽ എത്തിയിരുന്നു.

തുടർന്ന് 29 ന് വീണ്ടും എമ്പുരാൻ ലൊക്കേഷനിൽ എത്തിയ മോഹൻലാൽ 30 ന് വൈകിട്ട് തിരികെ തേനിയിലേക്ക് എത്തും. 31, 1 തീയതികളിൽ എൽ 360 യിൽ അഭിനയിക്കുന്ന മോഹൻലാൽ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം വീണ്ടും എമ്പുരാനിൽ തിരികെ ജോയിൻ ചെയ്യും. എമ്പുരാനും എൽ 360 യും ചിത്രീകരണം പൂർത്തിയാക്കിയ ശേഷം മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രത്തിൽ ജോയിൻ ചെയ്‌തേക്കും. ഇത് കൂടാതെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിലും മോഹൻലാൽ അഭിനയിക്കും

Tags:    

Similar News