സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും വീണ്ടും വിവാഹിതരായി

By :  Aiswarya S
Update: 2024-11-05 07:45 GMT

ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും വീണ്ടും വിവാഹിതരായി. 13 വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷം മാലിദ്വീപിലാണ് ഇരുവരും വിവാഹ പ്രതിജ്ഞ പുതുക്കിയത്. മക്കളായ നിഷ, നോഹ, അഷര്‍ എന്നിവരെ സാക്ഷിയാക്കിയായിരുന്നു ചടങ്ങുകള്‍.

മാലിദ്വീപില്‍ നടന്ന ആഘോഷങ്ങളുടെ ചിത്രം സണ്ണി ലിയോണ്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഒക്ടോബര്‍ 31നാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വെള്ള നിറത്തിലുള്ള കസ്റ്റം-മെയ്ഡ് ഗൗണ്‍ ധരിച്ചാണ് സണ്ണി ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്.

ഏറെ കാലമായി ഇരുവരുടെയും മനസ്സില്‍ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നുവെന്ന് ഇരുവരോടും അടുപ്പമുള്ള വൃത്തങ്ങള്‍ പറഞ്ഞു. മക്കള്‍ക്ക് ചടങ്ങിന്റെ പ്രധാന്യം മനസ്സിലാക്കാനുള്ള പ്രായമാകുന്നതുവരെ കാത്തിരിക്കുകയായിരുന്നു. 2011 ലാണ് മ്യൂസിഷനായ ഡാനിയല്‍ വെബറിനെ സണ്ണി വിവാഹം ചെയ്യുന്നത്. 2017 ല്‍ സണ്ണി ലിയോണും ഡാനിയല്‍ വെബ്ബറും ചേര്‍ന്ന് ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുത്തു. പിന്നീട് വാടക ഗര്‍ഭപാത്രത്തിലൂടെ പിറന്ന രണ്ടു ആണ്‍കുട്ടികളും ദമ്പതികള്‍ക്കുണ്ട്,

Tags:    

Similar News