ഗഗനചാരി ടീം ഒന്നിക്കുന്നു; സുരേഷ് ഗോപിയുടെ 'മണിയൻ ചിറ്റപ്പൻ'
സയന്റിഫിക് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ചിത്രത്തിൻറെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്.
തീയറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ഗഗനചാരി സിനിമയുടെ ടീം വീണ്ടും ഒന്നിക്കുന്നു. മണിയൻ ചിറ്റപ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഗഗനചാരിയുടെ കഥ എഴുതിയ ശിവസായിയും സംവിധായകൻ അരുൺ ചന്തുവും ചേർന്ന് തന്നെയാണ് മണിയൻ ചിറ്റപ്പനും എഴുതുന്നത്. റിക്ക് & മോർട്ടി എന്ന ആനിമേറ്റഡ് സയൻസ് ഫിക്ഷൻ സിറ്റ് കോമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.
സയന്റിഫിക് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ചിത്രത്തിൻറെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്. അതേ സമയം ഗഗനചാരി മികച്ച അഭിപ്രായം നേടുകയാണ്. ഗണേഷ് കുമാർ, ഗോകുൽ സുരേഷ്, അജുവർഗീസ്, അനാർക്കലി മരിക്കാർ തുടങ്ങിയവരായിരുന്നു ഗഗനചാരിയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സയൻസ് ഫിക്ഷൻ കോമഡി ചിത്രമായ ഗഗനചാരി ഈ മാസം 21 ന് പ്രദർശനത്തിനെത്തിയത്. അജിത് വിനായക ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരി്കുന്നത്. ഛായാഗ്രഹണം സുർജിത്ത് എസ് പൈ നിർവ്വഹിച്ചത്. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ശിവ സായി, സംവിധായകൻ അരുൺ ചന്ദു എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണം എഴുതിയത്.
പ്രശാന്ത് പിള്ളയാണ് സംഗീതം നൽകിയത്. ചിത്രസംയോജനം അരവിന്ദ് മന്മഥൻ, സീജേ അച്ചു. കള എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്‌സ് പ്രഭുവാണ് ആക്ഷൻ ഡയറക്ടർ. വിഎഫ്എക്‌സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്‌സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കിയത്.