മമ്മൂക്കയെ കേന്ദ്രമന്ത്രി ആക്കാൻ സുരേഷ് ഗോപി ; ഇങ്ങനെ അങ്ങ് ജീവിച്ചു പൊക്കോട്ടെ എന്ന് മമ്മൂക്കയുടെ മറുപടി

Update: 2024-10-19 08:18 GMT

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ട്രെൻഡ് ആകുന്നത് മഴവിൽ എന്റെർറ്റൈന്മെന്റ്സ് അവാർഡിന്റെ അണിയറ കാഴ്ചകൾ ആണ്. മലയാളികളുടെ പ്രിയങ്കരായ മമ്മൂട്ടിയും മോഹൻലാലും സുരേഷ്‌ഗോപിയും ഒന്നിച്ചുള്ള അണിയറ കാഴ്ചകൾ അടങ്ങിയ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ആസിഫ് അലി, സിദ്ധാർഥ് മേനോൻ, ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ് എന്നിവരും വൈറൽ വീഡിയോയിൽ ഉണ്ട്.

വിഡിയോയിൽ കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപിയും മമ്മൂക്കയും തമ്മിലുള്ള രസകരമായ സംഭാഷണങ്ങൾ തന്നെയാണ് വീഡിയോയുടെ ഹൈലൈറ്. " അവിടുന്ന് (കേന്ദ്ര മന്ത്രി sthanam)പറഞ്ഞുയച്ചാൽ ഞാൻ ഇങ്ങോട്ട് തന്നെ വരുമെന്ന് '' സുരേഷ് ഗോപി പറയുമ്പോൾ, ''ഇവിടുത്തെ( sinimayile) ചോറ്എപ്പോഴുമുണ്ട് '' മമ്മൂട്ടി പറയുന്നു. കൂട്ടത്തിൽ ആരോ ഒരാൾ മമ്മൂക്കയെ കേന്ദ്ര മന്ത്രി ആക്കിക്കോടെ എന്ന chodhikumbol" ഞാൻ എപ്പോഴേ പറയുന്നതാണ് "എന്ന സുരേഷ് ഗോപി പറയുന്നു. അതിനു മറുപടി ആയി കൈ കൂപ്പിക്കൊണ്ട് "ഇതല്ലേ അനുഭവൻ, ഞാൻ ഇങ്ങനെ അങ്ങ് ജീവിച്ചു പൊക്കോട്ടെ " എന്ന രസകരമായി മമ്മൂട്ടി മറുപടി പറയുന്നു. അവാർഡ് ഷോയുടെ റിഹേഴ്സൽ കാണാനെത്തി സുരേഷ് ഗോപി മടങ്ങാനായി തിരികെ കാറിൽ കേറുമ്പോൾ ആണ് രസകരമായ ഈ സംഭാഷണങ്ങൾ ഉണ്ടാകുന്നത്.

കൂടാതെ റിഹേഴ്സൽ പരിപാടിക്കായി മെയ്ക്കപ്പ് ചെയ്തു നിൽക്കുന്ന മോഹൻലാലിനെ കണ്ട് " ഇതാര് " എന്ന ചോദിച്ചു ചെല്ലുന്ന മമ്മൂക്കയെയും വീഡിയോയിൽ കാണാം. ഒന്നിച്ചു തോളിൽ കൈ എത്തുന്ന നിൽക്കുന്ന മമ്മൂക്കയെയും വിഡിയോയിൽ കാണാം .വീഡിയോ വൈറലായതോടെ സൂപ്പർസ്റ്റാറുകൾ തമ്മിലുള്ള സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും ചർച്ചയിലാണ് സോഷ്യൽ മീഡിയ. മലയാളം ഇൻഡസ്ട്രയിൽ മാത്രം കാണുന്ന സൂപ്പർ സ്റ്റാറുകൾ തമ്മിലുള്ള ഒത്തൊരുമയും സഹകരണവും ആണ് വീഡിയോയിൽ എന്നാണ് കമന്റുകൾ വരുന്നത്.

Tags:    

Similar News