തയാറെടുപ്പുകളുമില്ലാതെയാണ് റോളക്സായതെന്ന് സൂര്യ

By :  Aiswarya S
Update: 2024-10-29 13:00 GMT

സിനിമയിൽ പുകവലിക്കുന്ന ഒരു രംഗത്തിൽ അഭിനയിച്ചിട്ട് 20 വർഷമായെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ സൂര്യ. വിക്രം എന്ന സിനിമയിലെ റോളക്സ് എന്ന കഥാപാത്രത്തിന് വേണ്ടിയാണ് വർഷങ്ങൾക്ക് ശേഷം താരം പുകവലിക്കുന്ന രംഗം ചെയ്തത്. പുകവലി രംഗത്തിൽ അഭിനയിക്കരുതെന്നാണ് താൻ കരുതിയിരുന്നതെന്നും താരം വ്യക്തമാക്കുന്നുണ്ട്. എന്നാൽ റോളക്സ് എന്ന കഥാപാത്രത്തിലേക്ക് സൂര്യ എന്ന ആളെ കൊണ്ടുവരേണ്ട എന്ന് തോന്നിയതിനാലാണ് ആ തരുമാനം തെറ്റിച്ചത്. ഷൂട്ടിന് തൊട്ട് മുൻപാണ് സിഗരറ്റ് അതിനായി ചോദിച്ചതെന്നും സൂര്യ പറഞ്ഞു. കങ്കുവ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു നടൻ.

ലോകേഷ് കനകരാജിന്റെ വിക്രമിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് റോളക്സ്. സൂര്യയുടെ കാമിയോ റോളാണ് ആത്. മൂന്ന് മണിക്കൂർ ദൈർഖ്യമുള്ള സിനിമയിൽ വെറും അഞ്ച് മിനിറ്റ് മാത്രമാണ് സൂര്യയുള്ളതെങ്കിലും വലിയ പ്രേക്ഷക പ്രശംസയായിരുന്നു ആ കഥാപാത്രത്തിന് ലഭിച്ചത്. അതുപോലെ തന്നെ റോളക്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് യാതൊരു തയ്യാറെടുപ്പുകളുമില്ലാതെയാണെന്നും താരം പറഞ്ഞു. ഷൂട്ടിങ്ങിന്റെ അന്ന് രാവിലെയാണ് സ്ക്രിപ്റ്റ് കിട്ടുന്നതെന്നും എന്താണ് ചെയ്യേണ്ടതെന്ന് സ്ക്രിപ്റ്റിൽ എഴുതിയിരുന്നില്ലെന്നും കഥാസന്ദർഭത്തെക്കുറിച്ച് മാത്രമാണ് വ്യക്തമാക്കിയിരുന്നതെന്നും താരം പറഞ്ഞു. അവിടെവച്ച് കാൻഡിഡ് ആയി ചെയ്ത കാര്യങ്ങൾക്കാണ് സ്ക്രീനിൽ കിട്ടിയ കയ്യടിയൊക്കെയും എന്ന് താരം വെളിപ്പെടുത്തി.

നെഗറ്റീവ് ഷെയ്ഡ് കഥാപാത്രമാണെന്ന് താരത്തിനറിയാം. കമൽസാറിന്റെയും വിജയ് സേതുപതിയുടെയും റോളുകളെക്കുറിച്ചും ഏകദേശ ധാരണ ഉണ്ടായിരുന്നു. സിനിമയുടെ അവസാനം ഒരു രണ്ട് മിനിറ്റാണ് തന്റെ ഭാഗമുള്ളതെന്നും അറിയാമെന്നും സൂര്യ പറഞ്ഞു. ഒരു തയാറെടുപ്പുമില്ലാതെയാണ് താരം ആ കഥാപാത്രമായത്. ലൈറ്റിങും ക്യാമറയും റെഡിയാക്കി വച്ചപ്പോഴാണ് ഡയലോഗ് സൂര്യയ്ക്ക് ലഭിക്കുന്നത്. ഇതാണ് ഡയലോഗ് ഇങ്ങനെയാണ് ചെയ്യേണ്ടത്, വേണമെങ്കിൽ മേശയുടെ പുറത്ത് കയറി നടക്കാം. അങ്ങനെ പല കാര്യങ്ങളുമായിരുന്നു ലോകേഷും പറഞ്ഞു കൊടുത്തിരുന്നത്. എന്നാണ് റോളക്സ് എന്ന കഥാപാത്രത്തെ കുറിച്ച് സൂര്യ പറഞ്ഞത്..

Tags:    

Similar News