പ്രഭാസിനെ കടത്തിവെട്ടി സൂര്യയുടെ മുന്നേറ്റം; ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ ചിത്രമെന്ന റെക്കോർഡ് ഇനി കങ്കുവയ്ക്ക്

പ്രഭാസ് നായകനായ തെലുങ്ക് ചിത്രം രാധേ ശ്യാമിനെ മറികടന്നാണ് കങ്കുവ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

Update: 2024-11-22 10:30 GMT

ആഘോഷങ്ങൾക്കും ആരവങ്ങൾക്കും വൻ ഹൈപ്പിനുമൊടുവിൽ നവംബർ 14 ആണ് കങ്കുവ തിയേറ്ററിൽ റിലീസ് ചെയ്തത്. 350 കോടി മുതൽമുടക്കിൽ എത്തിയ ചിത്രം 1000 കോടി നേടുമെന്നായിരുന്നു സംവിധായകൻ ചിരുതൈ ശിവയുടെ തള്ള് . ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് മുതൽ ഇതേ ഹൈപ്പയിരുന്നു കങ്കുവ നിലനിർത്തിയത്. എന്നാൽ ചിത്രം ഇറങ്ങിയപ്പോൾ വൻ പരാജയമായി എന്ന് മാത്രമല്ല കടുത്ത മാനസിക ബുദ്ധിമുട്ടികളാണ് ചിത്രം പ്രേക്ഷകരിൽ ഉണ്ടാക്കിയത് . അമിതമായ ശബ്ദവും ശിവയുടെ സ്ഥിരം പാസവും കുത്തിക്കേറ്റി ചിത്രം വലിച്ചിഴച്ചുന്ന് തന്നെ പറയാം. 2 വർഷം നീണ്ടു നിന്ന ചിത്രീകരണത്തിനിടയിൽ ഒരിക്കൽ പോലും ചിത്രത്തിന്റെ തിരക്കഥ വായിച്ചു നോക്കാൻ സൂര്യയ്ക്ക് സാധിച്ചില്ലയിരിക്കും. അല്ലെങ്കിൽ ചിത്രത്തിനുവേണ്ടി എടുത്ത ഹാർഡ്‌വർക്കിനിടയിൽ തിരക്കഥയ്ക്ക് എന്ത് സ്കോപ്പ് ? ചിത്രത്തെപ്പറ്റി അതിഭീകര അഭിപ്രയമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. അമിതമായ ശബ്ദം മൂലം തിയേറ്ററിൽ നിന്ന് ബേദമായ മൈഗ്രൈൻ വീണ്ടും ഉണ്ടായെന്നാണ് ഒരു ആരാധകൻ കങ്കുവ കണ്ടിറങ്ങിയപ്പോൾ പറഞ്ഞത്. ആദ്യത്തെ 20 മിനിറ്റിൽ തന്നെ ഇറങ്ങി പോയാലോന്ന് ആലോചിച്ചെനന്നായിരുന്നു മറ്റൊരു ആരാധകന്റെ മറുപടി. കഴിഞ്ഞ കുറച്ച വർഷങ്ങളായി തീയേറ്റർ ഹിറ്റുകൾ ഇല്ലാത്ത നടിപ്പിൻ നായകന്റെ തിരിച്ചുവരവ് പ്രതീഷ ആരാധകർക്ക് അങ്ങനെ തന്നെ വേണം. ഓടി നടന്നു പ്രൊമോഷൻ നൽകുന്നതിനിടയിൽ കങ്കുവയുടെ പ്രിവ്യു കാണാൻ അണിയറ പ്രവർത്തകർക്ക് കഴിയാത്തത് സ്വാഭാവികം. അതുകൊണ്ട് ചിത്രത്തിന് വിമർശനങ്ങൾ നേരിട്ടപ്പോൾ ശബ്ദം കുറയ്ക്കണമെന്ന് തീയേറ്ററുകളോട് പറയുകയും, 12 മിനിറ്റോളം ഉള്ള സീനുകൾ ചിത്രത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ചിത്രം ഇറങ്ങി എട്ടാമത്തെ ദിവസമായിട്ടും 2 കോടിയാണ് നേടിയിരിക്കുന്നത്.

ബോക്സ് ഓഫീസിൽ റോക്കോർഡുകളൊന്നും നേടാൻ ചിത്രത്തിന് കഴിഞ്ഞില്ലെങ്കിലും , ഇപ്പോൾ വ്യത്യസ്തമായഒരു റെക്കോർഡ് ചിത്രത്തിനെ തേടി എത്തിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ ചിത്രമെന്ന റെക്കോർഡ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2022ൽ പുറത്തിറങ്ങിയ പ്രഭാസ് നായകനായ തെലുങ്ക് ചിത്രം രാധേ ശ്യാമിനെ മറികടന്നാണ് കങ്കുവ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 350 കോടിയിൽ നിർമ്മിച്ച രാധേ ശ്യാമിന് ബോക്സ് ഓഫീസിൽ 214 കോടിയാണ് ആകെ നേടയനായത്. നിർമ്മാതാവിന് നഷ്ടം സംഭവിച്ചതിനാൽ തന്റെ പ്രതിഫലം പ്രഭാസ് തിരികെ നൽകിയതും വാർത്തയായിരുന്നു. എന്നാൽ പ്രഭാസ് ചിത്രത്തിനെ കടത്തിവെട്ടുന്ന പ്രകടനമാണ് എപ്പോൾ സൂര്യയുടെ കങ്കുവ കാഴ്ചവെച്ചിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ ഇ ഞാനവേൽ ആണ് കങ്കുവ നിർമ്മിച്ചത്. പാൻ ഇന്ത്യൻ തലത്തിൽ എത്തിയ ചിത്രം, കേരളം, ആന്ധ്രാ,തെലുങ്കാന, കർണാടക,തമിഴ്‌നാട്,തുടങ്ങിയ എല്ലായിടത്തും പരാജയമാണ് നേരിട്ടത്. ഇതോടു കൂടി സൂര്യയെ നായകനാക്കി രാകേഷ് ഓം പ്രകാശ് മെഹ്‌റ സംവിധനം ചെയ്യാൻ പദ്ധതിയിട്ട 'കർണ' എന്ന ചിത്രം വാൻ പ്രതിസന്ധിയാണ് നേരിടുന്നത്. 600 കോടിയാണ് ചിത്രത്തിന് സംവിധായകൻ പറഞ്ഞ ബഡ്ജറ്റ്. കങ്കുവ നേരിട്ട പരാജയം മുന്നിൽ കണ്ട നിർമാതാക്കളായ എസ്എൽ പ്രൊഡക്ഷൻസ് എപ്പോൾ ചിത്രത്തിന്റെ ബജറ്റ് കുറയ്ക്കാൻ സംവിധായകനോട് ആവിശ്യപെട്ടിരിക്കുകയാണ്. അതിനു സാധിച്ചില്ലെങ്കിൽ ചിത്രം ഉപേക്ഷിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം. 

Tags:    

Similar News