തലൈവർ @ 74; ജന്മദിനത്തിൽ സൂപ്പർസ്റ്റാർ ചിത്രങ്ങളുടെ ഗംഭീര അപ്ഡേറ്റുകൾ

Update: 2024-12-12 06:49 GMT

സൂപ്പർസ്റ്റാർ രജനികാന്ത് തൻ്റെ 74-ാം ജന്മദിനം ആണ് ഇന്ന്. രാജ്യത്തുടനീളമുള്ള ആരാധകർ സോഷ്യൽ മീഡിയയിലൂടെ പ്രിയപ്പെട്ട തലൈവർക്ക് ആശംസകൾ അറിയിക്കുകയാണ്. അതിനോടൊപ്പം തന്നെ ആരാധകർ സൂപ്പർസ്റ്റാറിന്റെ പുതിയ വരാനിരിക്കുന്ന ചിത്രങ്ങളുടെ അപ്ഡേറ്റുകൾക്കായും കാത്തിരിക്കുകയാണ്. സൂപ്പർ സ്റ്റാറിന്റെ ജന്മദിനത്തിൽ വരാനിരിക്കുന്ന പ്രോജെക്റ്റുകൾ ഏതൊക്കെയെന്നു നോക്കാം

2025ൽ രജനി ആരാധകർ മാത്രമല്ല സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്നത് രജനികാന്ത് -ലോകേഷ് ചിത്രം 'കൂലി'യാണ് .കലാനിധി മാരൻ്റെ സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ത്രില്ലർ കൂലിയുടെ ചിത്രീകരണത്തിലാണ് രജനികാന്ത്. ചിത്രത്തിൻ്റെ ഷൂട്ടിംഗിൽ സൂപ്പർസ്റ്റാർ ജയ്പൂരിലാണെന്നാണ് റിപ്പോർട്ട്. കൂലി 2025-ൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അതിനോടൊപ്പം, ചിത്രം എൽ സി യു ഭാഗമാണ് എന്നുള്ള അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. നാഗാർജുന, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസൻ എന്നിവർക്കൊപ്പം മലയാളി താരങ്ങളായ സൗബിൻ ഷാഹിർ, റീബ മോണിക്ക ജോണ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കഴിന ദിവസം ജയ്‌പ്പൂരിൽ തുടങ്ങിയ ഷെഡ്യൂളിൽ ചിത്രത്തിൽ ബോളിവുഡ് താരം ആമിർ ഖാനും ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്ന വാർത്ത ശ്രെദ്ധ നേടിയിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീതസംവിധാനം.

രണ്ടാമതായി 2023ൽ നെൽസൺ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ജെയ്ലർ ന്റെ രണ്ടാം ഭാഗമായ ജെയ്ലർ 2 അപ്ഡേറ്റ് ആണ്. രജനികാന്തിൻ്റെ പിറന്നാൾ ദിനത്തിൽ ജയിലർ 2വിൻ്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങുമെന്ന് നേരത്തെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയിലറിൻ്റെ തുടർഭാഗം ഇതിനോടകം തന്നെ വൻ ഹൈപ്പിൽ ആണ് . ലോകമെമ്പാടുമായി ₹605-650 കോടി നേടിയ ആദ്യ ഭാഗത്തിനേക്കാൾ പ്രതീക്ഷകൾ ഉയർത്തുന്നതാണ് രണ്ടാം ഭാഗം.

മൂന്നാമതായി രജനികാന്ത് സംവിധായകൻ രത്നവും തമ്മിലുള്ള ചിത്രമാണ്. ദളപതി ആണ് ഇരുവരും ഒന്നിച്ച ചിത്രം. അതിനു ശേഷം 34 വർഷങ്ങൾക്കിപ്പുറമാണ് ഇരുവരും ഒന്നിക്കാൻ പോകുന്നത്. ചിത്രത്തിനെ പറ്റിയുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുമ്പോൾ തന്നെ ആരാധകർ ആവേശത്തിലാണ്. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചു ദളപതി റീ റിലീസ് ഇന്ന് മുതൽ തിയേറ്ററിൽ പ്രദർശനം ആരംഭിച്ചിരുന്നു.

Tags:    

Similar News