'മനസ്സിലായോ' ഗാനത്തിൽ എത്തി തലൈവർ വീണ്ടും ; വീഡിയോ ചിത്രീകരിച്ച് ലോകേഷ് കനകരാജ്.
കൂലിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ വീഡിയോ ആണ് വൈറലായിരിക്കുന്നത്
കൂലി സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെട്ടയാനിലെ 'മനസ്സിലായോ' എന്ന ഗാനത്തിനു തലൈവർ നൃർത്തം ചെയ്യുന്ന വീഡിയോ ഫോണിൽ പകർത്തി സംവിധയകൻ ലോകേഷ് കനകരാജ്. കൂലിയുടെ നിർമ്മാണ കമ്പിനിയായ ലൈക്കാ പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് നിർമ്മാതാക്കൾ തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പമാണ് രജനികാന്ത് നൃർത്തം ചെയുന്നത്. ലൊക്കേഷനിലെ ഓണാഘോഷത്തിനിടെ ഷൂട്ട് ചെയ്ത വീഡിയോ എപ്പോൾ സോഷ്യൽ മീഡിയ ശ്രെദ്ധ ആകർഷിച്ചിരിക്കുകയാണ്.'ഓണം വൈബ് വിത്ത് കൂലി ടീം. തലൈവർ & ടീം' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്
.അനിരുദ്ധിന്റെ മ്യൂസിക്കിൽ രജനി കാന്തിന്റെ ഒപ്പം മഞ്ജു വാര്യർ തകർത്താടിയ 'മനസ്സിലായോ' എന്ന ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. നിരവധി ആളുകൾ ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഗാനം ഓണത്തിന് ട്രെൻഡ് ആയതിനു പിന്നെയാണ് കൂലി ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ഓണത്തിന് മനസ്സിലായോ 'ട്രെൻഡ് ' ചെയുന്നത്.
ലോകേഷിന്റെ സംവിധാനത്തിൽ 2025 ൽ പുറത്തിറങ്ങുന്ന ചിത്രമാണ് 'കൂലി'. ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ചിത്രം രജനി കാനത്തിന്റെ 171-മത്തെ ചിത്രം കൂടെയാണ്. ചിത്രത്തിൽ ശ്രുതി ഹസൻ ,സൗബിൻ ഷാഹിർ, നാഗാർജ്ജുന അക്കിനേനി,ഉപേന്ദ്ര, സത്യരാജ് എന്നിവരും എത്തുന്നു.