പ്രഭാസ് വേണ്ടായെന്നു വെച്ച തനി ഒരുവനിലെ ആ കഥാപാത്രം

Update: 2025-01-17 07:48 GMT

തമിഴിൽ ബ്ലോക് ബസ്റ്റർ ആവുകയും സിനിമാപ്രേമികളുടെ ഇഷ്ട ചിത്രങ്ങളുടെ ലിസ്റ്റിൽ ഇന്നും ഉള്ള ചിത്രമാണ് 'തനി ഒരുവൻ'. ഇന്നും ഒരു ക്ലാസിക് ആക്ഷൻ ചിത്രമായി നിലനിൽക്കുന്ന തനി ഒരുവനിൽ നായകനായി എത്തിയത് രവി മോഹൻ ആണ്. നയൻ‌താര നായിക ആയി എത്തിയ ചിത്രത്തിൽ അരവിന്ദ് സ്വാമി ആണ് ഒരു പ്രധിനായകനായി എത്തിയത്. ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമിയുടെ ഒരു വൻ തിരിച്ചുവരവായിരുന്നു ചിത്രത്തിലൂടെ ആഘോഷമാക്കിയത്. എന്നാൽ ചിത്രത്തിൽ നായകനായി ആദ്യം പരിഗണിച്ചത് ആരെയാണെന്ന് അറിയുമോ?

തെലുങ്ക് റിബൽ സ്റ്റാർ പ്രഭാസിനെ ആയിരുന്നു ചിത്രത്തിൽ നായകനായി ആദ്യം പരിഗണിച്ചത്.

സംവിധായകൻ മോഹൻ രാജ തന്നെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

ചിത്രത്തിലെ രവി മോഹൻ അവതരിപ്പിച്ച മിത്രൻ ഐ പി എസ് എന്ന കഥാപാത്രമായി ആദ്യം സംവിധായകൻ മനസ്സിൽ സങ്കൽപ്പിച്ചത് പ്രഭാസിനെ ആയിരുന്നു.

തനി ഒരുവൻ്റെ തിരക്കഥ പ്രഭാസുമായി പങ്കുവെച്ചെന്നും , ചർച്ചകൾ നടത്തിയെന്നും മോഹൻരാജ ഒരു അഭിമുഖത്തിൽ പറയുന്നു. എന്നാൽ പ്രഭാസ് റൊമാന്റിക് ചിത്രങ്ങൾ ചെയ്യാൻ താൽപ്പര്യം കാണിക്കുകയും സംവിധായകൻ്റെ മനസ്സിൽ അത്തരമൊരു കഥയുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു.

''പോലീസ് അക്കാദമിയിൽ നിന്ന് ചാടുക എന്ന ആദ്യ ആശയം പ്രഭാസിൽ നിന്നാണ് ആരംഭിച്ചത്. അക്കാലത്ത് താരത്തിന് സ്വന്തമായി ഒരു കരിയർ പ്ലാൻ ഉണ്ടായിരുന്നു. റൊമാന്റിക് ചിത്രങ്ങൾ ചെയ്യാനായിരുന്നു പ്രഭാസിന് ആണ് താൽപര്യം. 2025ൽ പുറത്തിറങ്ങിയ തനി ഒരുവന്റെ രണ്ടാം ഭാഗം 2024ൽ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News