ബാഹുബലി നായകൻ വേണ്ടായെന്നു വെച്ച ആ ദീപിക പദുകോൺ ചിത്രം

Update: 2024-10-29 05:28 GMT

ബാഹുബലി എന്ന പാൻ ഇന്ത്യൻ ചിത്രം കൊണ്ട് തന്നെ ലോകത്താകമാനം ആരാധകർ നേടിയെടുത്ത നടനാണ് തെലുങ്ക് റിബൽ സ്റ്റാർ പ്രഭാസ്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് പ്രഭാസ്. എന്നാൽ താരം ദീപിക പദുകോൺ നായികയായ ഒരു ഹിന്ദി ചിത്രം വേണ്ടായെന്നു വെച്ചിരുന്നു. 2018ൽ സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ ദീപിക പദുകോൺ ഷാഹിദ് കപൂർ രൺവീർ സിങ് എന്നിവർ പ്രധാന കഥാപാത്രമായെത്തിയ ചിത്രമായിരുന്നു 'പത്മാവത് '. 13 നൂറ്റാണ്ടിൽ രാജസ്ഥാനിലെ മേവർ ഭരിച്ചിരുന്ന രാജാവ് മഹാർവാൾ രത്തൻ സിങ്ങും രാഞ്ജിയായ റാണി പദ്മാവതിന്റെയും കഥ പറഞ്ഞ ചിത്രമായിരുന്നു 'പത്മാവത്'.

ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കാൻ സംവിധായകൻ ബൻസാലി അന്ന് പ്രഭാസിനെ സമീപിച്ചിരുന്നു. ചിത്രത്തിലെ നായകനായ രത്തൻ സിങ്ങായി തന്നെയായിരുന്നു പ്രഭാസിന്റെ തീരുമാനിച്ചത്. ബാഹുബലി ചിത്രത്തിലെ താരത്തിന്റെ അഭിനയം കണ്ടിട്ടായിരുന്നു ബൻസാലിയുടെ ഈ തീരുമാനം ഉണ്ടായത് .കൂടാതെ പ്രഭാസിന് ലഭിച്ച പാൻ ഇന്ത്യൻ പിന്തുണയും ആരാധനയും കണ്ടിട്ടും കൂടെയാണ് ബൻസാലി പ്രഭാസിനെ ഈ കഥാപാത്രമായി കണ്ടത്. എന്നാൽ പ്രഭാസ് ഈ ചിത്രം വേണ്ടായെന്നു വെയ്ക്കുകയായിരുന്നു. അങ്ങനെയാണ് പിന്നീട് ഈ കഥാപാത്രം ഷാഹിദ് കപൂറിലേയ്ക്ക് എത്തുന്നത്. ചിത്രത്തിനെ കുറിച്ചുള്ള ആലോചനകൾ നടക്കുന്ന സമയത്തു താരം ബാഹുബലി 2 ന്റെ ചിത്രീകരണ തിരക്കുകളിയായിരുന്നു. കൂടുതെ സ്ക്രിപ്റ്റ് വായിക്കുമ്പോൾ രത്തൻ സിങ് എന്ന കഥാപാത്രത്തിനു ചിത്രത്തിൽ വലിയ പ്രാധാന്യമുള്ളതായി പ്രഭാസിന് തോന്നിയിരുന്നില്ല. ബാഹുബലി ചിത്രത്തിലെ കഥാപാത്രത്തിനെ വെച്ച് നോക്കുമ്പോൾ ഈ ചരിത്ര കഥാപാത്രത്തിൽ മാസ്സ് വേണ്ടത്ര ഇല്ലായിരുന്നു. മാത്രമല്ല ചിത്രത്തിലെ ടൈറ്റിൽ റോളിൽ എത്തുന്നതും കൂടുതൽ പ്രാധാന്യവും ദീപിക പദുകോണിയിരിക്കും എന്നുള്ള കണക്കുകൂട്ടലാണ് കഥാപാത്രം വേണ്ടായെന്നു വയ്ക്കാൻ കാരണം.

സന്ദീപ് റെഡ്‌ഡി വാങ്കയുടെ സ്പിരിറ്റ്, സലാർ 2, ദി രാജ് സാബ് എന്നി ചിത്രങ്ങളാണ് പ്രഭാസിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.

Tags:    

Similar News