ഇരുവരിലെ ആ രംഗം തനിക്കും ചിരഞ്ജീവിക്കുമിടയിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ്

Update: 2024-10-15 11:55 GMT

മണിരക്ത്നത്തിന്റെ ഇരുവരിലെ ഒരു സുപ്രധാന രംഗമാണ് ആനന്ദനെ (മോഹൻലാൽ ) തമിഴ്‌സെൽവൻ (പ്രകാശ് രാജ്) ടെറസിലേയ്ക്ക് കൂട്ടികൊണ്ടുപോയി തന്റെ ആരാധക ശക്തി കാണിച്ചു കൊടുക്കുന്നതും, രാഷ്ട്രീയത്തിലേയ്ക്ക് രംഗപ്രേവേശനം നടത്തുന്നതും. എന്നാൽ യഥാർത്ഥത്തിൽ ഈ രംഗം സിനിമയിലേയ്ക്ക് നൽകിയത് നടി സുഹാസിനിയായിരുന്നു. സുഹാസിനി പുതിയ മലയാളം വെബ് സീരിസായ ജയ് മഹേന്ദ്രന്റെ പ്രൊമോഷനിടെയുള്ള അഭിമുഖത്തിലാണ് നദി ഈ കാര്യം പങ്കിട്ടിരിക്കുന്നത്. സുഹാസിനിയുടെ ജീവിതത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിൽ നിന്നാണ് താൻ ഈ രംഗം മണിരക്ത്നത്തിന് നൽകുന്നത്.


തനിക്കും ചിരഞ്ജീവിക്കുമിടയിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണിത്. താൻ തിരുപ്പതിയിൽ വെച്ച് ഒരു പരിപാടിക്കിടയിൽ ചിരഞ്ജീവിയുമായി സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു ഞാനൊരു വലിയ സ്റ്റാർ ആണ് , എന്നോട് എങ്ങനെ ഒന്നും സംസാരിക്കരുത് . എന്നാൽ താങ്കൾ വലിയ സ്റ്റാർ ഒന്നും അല്ല എന്റെ കോ -സ്റ്റാർ ആണ് താങ്കൾ എന്ന് സുഹാസിനി പറയുന്നു. അപ്പോൾ ചിരഞ്ജീവി സുഹാസിനിയുമായി ടെറസിലേയ്ക്ക് കൂട്ടികൊണ്ടു പോയി. തിരുപ്പതിയിൽ ഉള്ള മുഴുവൻ ആളുകളും അവിടെ ഉണ്ടായിരുന്നു ചിരഞ്ജീവിയെ കാണാൻ. അന്ന് താൻ കണ്ടു സ്റ്റാർ പവർ എന്താണെന്നുള്ളത്. അതുകൊണ്ടു ഈ സീൻ ഏതെങ്കിലും സിനിമയിൽ വേണമെന്ന് തൻ വിചാരിച്ചിരുന്നു. അപ്പോഴാണ് കറക്റ്റ് സമയത്ത് ഇരുവർ ചെയുന്നത്. അങ്ങനെ താൻ മാണിയുമായി (മണിരക്ത്നം) ഇതിനെപറ്റി സംസാരിക്കുകയും ചിത്രത്തിൽ ഇങ്ങനെ ഒരു സീൻ ഉൾപ്പെടുത്തുകയും ചെയ്തു.

ഇതുപോലെ ഒരുപാട് ആളുകളുടെ സംഭാവനകൾ ഇരുവർ എന്ന ചിത്രത്തിലുണ്ട്. ഒരാൾ എഴുതിയ ചിത്രമല്ല ഇരുവർ. തീർച്ചയായും മണിയുടെ തന്നെയാണ് ചിത്രത്തിന്റെ 90 ശതമാനവും. എന്നാൽ അതുകൂടാതെ വൈരമുത്തു, എ ആർ റഹ്മാൻ, അഭിനേതാക്കൾ , പിന്നെ എന്റെയും സംഭാവനകൾ ചിത്രത്തിൽ ഉണ്ട്. അതുകൊണ്ടാണ് ഇരുവരിലെ പല സീനുകളും വ്യത്യസ്തമായി നിങ്ങൾക്ക് തോന്നുന്നത് എന്നും സുഹാസിനി അഭിമുഖത്തിൽ പറയുന്നു.

Tags:    

Similar News