സൂര്യ ഉപേക്ഷിച്ച സുധ കൊങ്ങര ചിത്രം ചെയ്യുന്നത് ആ നടൻ

Update: 2024-11-04 13:15 GMT

തമിഴ് സിനിമയിലെ ഏറ്റവും പ്രതീക്ഷയുള്ള സംവിധായകരിൽ ഒരാളാണ് സുധ കൊങ്ങര, സുധ കൊങ്ങരയുടെ സംവിധാനത്തിൽ എത്തിയ സൂര്യ നായകനായ 'സൂരറൈ പൊട്ര്' അഞ്ച് ദേശീയ ചലച്ചിത്ര അവാർഡുകൾ നേടിയിരുന്നു . നിരവധി നിരൂപക പ്രശംസ നേടിയ 'സൂരറൈ പോട്രു' എന്ന ചിത്രത്തിന് ശേഷം, സുധ കൊങ്ങര സുര്യയുമായി വീണ്ടും ഒന്നിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.'പുറന്നൂര് ' എന്ന താൽക്കാലിക പേരിട്ടിരിക്കുന്ന ചിത്രം എന്നാൽ അതിന്റെ ആരംഭ ഘട്ടത്തിൽ ആണ്. നായികയായി നസ്രിയ നസീമിനെ തിരഞ്ഞെടുത്തപ്പോൾ ദുൽഖർ സൽമാൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തിനെകുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി സൂര്യ 'പുറന്നൂരിൽ ' നിന്ന് പിന്മാറിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഡേറ്റുകളുടെ പ്രശ്നങ്ങൾ കാരണം ദുൽഖറും പിന്മാറിയിരുന്നു. ചിത്രീകരണം താമസിക്കുന്നതിനാൽ പ്രൊജക്റ്റ് ഉപേക്ഷിച്ചതായും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ എപ്പോൾ പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഉപേക്ഷിച്ചില്ലായെന്നും, ചിത്രം ശിവകാർത്തികേയനെ വെച്ച് വീണ്ടും തുടങ്ങുന്നതായും അറിയിച്ചിരിക്കുകയാണ് സംഗീത സംവിധയകൻ ജി വി പ്രകാശ്. ചിത്രം ശിവകാർത്തികേയന്റെ 25മത് ചിത്രമായിരിക്കും.

സുധ കൊങ്ങരയുടെയും ശിവകാർത്തികേയന്റേയും ഒപ്പമുള്ള ജി വി പ്രകാശിന്റെ രണ്ടാമത്തെ ചിത്രമായിരിക്കും ഇത് .ദീപാവലി റിലീസായി എത്തിയ മേജർ മുകുന്ദ് വരദരാജന്റെ ജീവചരിത്ര ചിത്രം അമരൻ ആണ് ജി വി പ്രകാശും ശിവകർത്തികേയനും കൈ കൊടുക്കുന്ന ആദ്യ ചിത്രം. സുധയുടെ കൂടെ സൂരറൈ പൊട്ര് ആയിരുന്നു ജി വിയുടെ ചിത്രം. ഇതിലെ സംഗീതത്തിന് മികച്ച സംഗീത സംവിധയാകാനുള്ള ദേശിയ അവാർഡും ജി വി പ്രകാശ് നേടിയിരുന്നു.

Tags:    

Similar News