പടവെട്ടിനു പിന്നാലെ വന്ന വേട്ടയാനിലെ കഥാപാത്രം; നടി രമ്യ സുരേഷ്

Update: 2024-10-20 09:25 GMT

സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ വേട്ടയാൻ റിലീസായി പത്തു ദിവസം പിന്നിടുമ്പോൾ ഗംഭീര കളക്ഷൻ നേടി ചിത്രം വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. മഞ്ജു വാര്യരും ദുഷര വിജയനും നായികമാരായി എത്തിയ ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ള നടി രമ്യ സുരേഷും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. രമ്യയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് വേട്ടയാൻ. തലൈവരുമായി ഒരു ചിത്രത്തിൽ സ്ക്രീൻ സ്പേസിൽ അഭിനയിക്കാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് താരം.ചിത്രത്തിൽ ദുഷരയുടെ അമ്മയായി ആയിരുന്നു രമ്യ സുരേഷ് വേഷമിട്ടത്. ശരണ്യ എന്നായിരുന്നു രമ്യയുടെ കഥാപാത്രത്തിന്റെ പേര്. മലയാളത്തിൽ നിവിൻ പോളി നായകനായി അഭിനയിച്ച 'പടവെട്ട് 'എന്ന ചിത്രത്തിലെ തന്റെ അഭിനയം കണ്ടിട്ടാണ് വേട്ടയാനിൽ തനിക്ക് അവസരം ലഭിക്കുന്നത്. ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടർ സൂരിയാണ് തന്നെ ആദ്യം ചിത്രത്തിലേക്ക് വിളിക്കുന്നത്. രജനി കാന്തിന്റെ ചിത്രമാണ് എന്ന കേട്ടപ്പോൾ അപ്പോൾ തന്നെ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് ചിത്രത്തിന് ഓക്കെ പറയുകയായിരുന്നു. രജനികാന്തും ഫഹദ് ഫാസിലുമായുള്ള കോമ്പിനേഷൻ സീനും ചിത്രത്തിൽ രമ്യയ്ക്കുണ്ടായിരുന്നു. സൂര്യ നായകനാകുന്ന കാർത്തിക്ക് സുബ്ബരാജ് ചിത്രം സൂര്യ 44 ആണ് രമ്യയുടെ അടുത്ത തമിഴ് ചിത്രം. രാംകുമാർ രായപ്പ സംവിധാനവും നായകനുമാകുന്ന പേരിടാത്ത ചിത്രത്തിലും രമ്യ സുരേഷ് അഭിനയിക്കുന്നുണ്ട്.

രജനി കാന്തിനൊപ്പം അമിതാബച്ചൻ, ഫഹദ് ഫാസിൽ, റിതിക സിംഗ് എന്നിവരും അഭിനയിച്ച ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രമാണ് വേട്ടയാണ് ചിത്രം എപ്പോൾ ആഗോള തലത്തിൽ 300 കോടി നേടിയിരിക്കുകയാണ്.

Tags:    

Similar News