എല്ലാവരുടെയും മുന്നിലിട്ട് സംവിധായകൻ എന്നെ തല്ലി: പത്മപ്രിയ

By :  Aiswarya S
Update: 2024-10-01 10:55 GMT

സിനിമാ സെറ്റിൽ വെച്ച് സംവിധായകൻ തന്നെ തല്ലിയിട്ടുണ്ടെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ പത്മപ്രിയ. ഒരു സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ലെന്നും പത്മപ്രിയ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ‘അതേ കഥകൾ തുല്യതയുടെയും നീതിയുടെയും പുതിയ കാഴ്ചപ്പാടിൽ’ – എന്ന വിഷയത്തിൽ കോഴിക്കോട് മടപ്പള്ളി കോളേജിൽ സംസാരിക്കുകയായിരുന്നു താരം.

മൃഗം എന്ന തമിഴ് സിനിമ ചെയ്തപ്പോൾ എനിക്ക് ഒരു അനുഭവം ഉണ്ടായി. ആ സിനിമ ചെയ്യുന്നതിന് മുമ്പ് ഒരു സെറ്റിൽ നിന്നും എനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല. സിനിമ ചെയ്തു കഴിഞ്ഞ ഉടൻ എല്ലാവരുടെയും മുന്നിൽ വെച്ച് സംവിധായകൻ എന്നെ തല്ലി. ആ സിനിമയ്‌ക്ക് എനിക്ക് സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്”.

“എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത് ഞാൻ സംവിധായകനെ അടിച്ചു എന്നാണ്. പലരും എന്നോട് ചോദിച്ചു, അടിച്ച ശേഷം എന്തിനാണ് അസോസിയേഷനിൽ പരാതി നൽകുന്നതെന്ന്. ആ സംഭവത്തിനുശേഷം ഞാൻ തമിഴ് സിനിമ ചെയ്തിട്ടില്ല”-പത്മപ്രിയ പറഞ്ഞു.

Tags:    

Similar News