അന്ന് വീരത്തിന്റെ ടീസർ അപ്‌ലോഡ് ചെയ്ത പയ്യൻ, ഇന്ന് അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയിൽ

Update: 2024-10-27 11:50 GMT

അജിത് നായകനായി എത്തുന്ന ഏറ്റവും പുതിയ ആക്ഷൻ കോമഡി ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അദ്‌വിക്ക് രവിചന്ദ്രൻ സംവിധാനം ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ് ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ നടൻ അർജുൻ ദാസും ഭാഗമായിരിക്കുകയാണ്. അർജുൻ ദാസ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ കാര്യ വെളിപ്പെടുത്തിയിരിക്കുന്നത്. അജിത്തുമായുള്ള അർജുന്റെ ബന്ധത്തെ ഓർമിപ്പിക്കുന്ന വൈകാരികമായ കുറിപ്പോടെയായിരുന്നു അർജുൻദാസ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്ക് ഇത് സ്വപ്ന സാക്ഷത്കാരമായ നിമിഷമാണെന്നും, അജിത്തിന്റെ ഓഫീസിൽ വർക്ക് ചെയ്യുന്നതിൽ നിന്നും അദ്ദേഹത്തിന്റെ കൂടെ സ്ക്രീൻ സ്പെയ്സ് പങ്കിടാൻപറ്റുന്നത് വളരെ ഭാഗ്യമാണെന്നും അതിൽ ഒരുപാട് നന്ദിയുണ്ടെന്നും അർജുൻ ദാസ് കുറിപ്പിലൂടെ പറയുന്നു. അജിത്തിന്റെ ചിത്രമായ വീരത്തിന്റെ ടീസർ ഓൺലൈനിൽ പോസ്റ്റ് ചെയ്തത് അർജുൻ ദാസ് ആയിരുന്നു.ആ കാര്യവും അർജുൻ ദാസ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നുണ്ട്.

ഗുഡ് ബാഡ് അഗ്ലിയിൽ അജിത്ത് ട്രിപ്പിൾ റോളിലാണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ . ചിത്രത്തിലെ അജിത്തിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ നേരത്തെ വൈറലായിരുന്നു.

'എന്നൈ അറിന്താലി'നു ശേഷം തൃഷ അജിത്തിന്റെ നായികയായി ചിത്രത്തിലെത്തുന്നത്. സുനിൽ, പ്രസന്ന എന്നിവരുൾപ്പെടെ ശ്രദ്ധേയമായ അഭിനേതാക്കളോടൊപ്പം മലയാളത്തിൽ നിന്നും യുവ താരമായ നസ്ലെൻ ഗഫൂറും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി സ്പെയിനിൽ താരങ്ങൾ എത്തിയതിന്റെ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

Tags:    

Similar News