സ്തുതി ചൊല്ലാൻ തിയേറ്റർ ഒരുങ്ങിക്കോളൂ 'ബോഗെയിൻവില്ല' ട്രൈലർ പുറത്ത്

ചിത്രം ഈ മാസം 17 നു റിലീസ് ചെയ്യും.

Update: 2024-10-10 06:28 GMT

ഫസ്റ്റ് ലുക്ക് മുതൽ ആരാധകരെ ആവേശത്തിലാക്കിയ അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ബോഗെയിൻവില്ലയുടെ' 2 മിനിറ്റ് 12 സെക്കന്റ് ദൈർക്കമുള്ള ട്രൈലെർ ഇന്നലെ പുറത്തിറങ്ങി.. യൂട്യൂബിൽ 1 മില്ലിയൻ വ്യൂസ് ഇതുവരെ നേടിയ ട്രൈലെർ ചിത്രത്തിന്റെ ഹൈപ്പ് വീണ്ടും ഉയർത്തുന്നതാണ്. ഭീഷ്മ പർവ്വം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അമൽ നീരദ് എന്ന ക്രഫ്ട്മാന്റെ അടുത്ത ചിത്രമാണ് 'ബൊഗൈൻവില്ല.' 11 വർഷത്തിന് ശേഷം മലയാളികൾക്ക് പ്രിയങ്കരിയായ നടി ജ്യോതിര്മയുടെ തിരിച്ചു വരവ് കൂടെയാണ് ഈ ചിത്രം.

ലാജോ ജോസ് ആണ് ചിത്രത്തിന്റെ കഥയും സഹ തിരക്കഥാകൃത്തും. ലാജോ ജോസിന്റെ തന്നെ ' റൂത്തിന്റെ ലോകം' എന്ന മിസ്റ്ററി ത്രില്ലർ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരിക്കിയിരിക്കുന്നത്. 'റെട്രോഗ്രേഡ് അംനേഷ്യ' ബാധിച്ച റൂത്തിന്റെ ജീവിതത്തിലൂടെയാണ്നോവൽ പറയുന്നത്. ഭർത്താവിന്റെയും വീട്ടുജോലിക്കാരിയുടെയും കൂടെയാണ് അവൾ. ഏതു നിമിഷവും എന്തും മറന്നു പോകുന്ന, ഒന്നിനെ കുറിച്ചും ഓർത്തെടുക്കാൻ കഴിയാത്ത റൂത്ത് മറവിയിൽ തന്റേതായ ഒരു ലോകം ഉണ്ടാക്കി എടുക്കുന്നു. എന്നാൽ അവിടെ നടക്കുന്ന ചില കൊലപാതങ്ങൾ റൂത്തിലേക്കും വിരൽ ചൂണ്ടുന്നു. 


റൂത്തിനു പകരം റീത്ത എന്ന കഥാപാത്രമായി ജ്യോതിർമയി എത്തുമ്പോൾ, കുഞ്ചാക്കോ ബോബൻ, ശ്രിന്ദ, ഫഹദ് ഫാസിൽ, ഷറഫുദീൻ, വീണ നന്ദകുമാർ , ഷോബി തിലകൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. റൂത്തിന്റെ ലോകം എന്ന നോവൽ വായിച്ചവരും വായിക്കാത്തവരും ബോഗെയിൻവില്ല കാണാൻ ഒരേ പോലെ ആകാംക്ഷയിലാണ്. അതിനു കാരണം 'ഒരു അമൽ നീരദ് പടം' എന്നത് കൊണ്ട് തന്നെയാണ്. ടെക്നിക്കൽ ഏരിയ ഇത് ചിത്രം തീ പാറിക്കും എന്ന് തന്നെ ഉറച്ച വിശ്വസിക്കാം എന്ന ട്രൈലെർ സൂചന നൽകിയിട്ടുണ്ട്.അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജ്യോതിര്മയും, ഉദയ പിക്ചർസിന്റർ ബാനറിൽ കുഞ്ചാക്കോ ബോബനുമാണ് ചിത്രം നിർമ്മിക്കുന്നത്. സുഷിന് ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിലെ ആദ്യ ഗാനമായ 'സ്തുതി' പ്രോമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ക്രിസ്തിയ വിശ്വാസത്തെയും, ക്രിസ്തിയ സമൂഹത്തെയും മോശപെടുത്തുന്നു എന്ന സിറോ മലബാർ സഭയുടെ പരാതി ഈ ഗാനത്തിനെതിരെ ഉയർന്നിരുന്നു. എന്നിരുന്നാലും ഈ പരാതികളെ ഏലാം പൂർണ്ണമായും അവഗണിച്ചുകൊണ്ടുള്ള പ്രേക്ഷക പിന്തുണയാണ് സ്തുതി എന്ന ഖനനത്തിന് ലഭിക്കുന്നത്. ചിത്രം ഈ മാസം 17 നു റിലീസ് ചെയ്യും.

Tags:    

Similar News