എന്റെ ഫാമിലിയിൽ ഒരുപാട് അല്ലു അർജുൻ ഫാൻസുണ്ട് : ദുൽഖർ സൽമാൻ

Update: 2024-10-28 12:26 GMT

ദുൽഖറിന്റെ പുതിയ ചിത്രമായ ലക്കി ഭാസ്കറിന്റെ പ്രൊമോഷൻ ചടങ്ങിനിടെ ഹൈദ്രബാദിൽ നടന്ന പ്രീ റിലീസ് ഇവന്റിൽ തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ കുറിച്ച് പറഞ്ഞു ദുൽഖർ സൽമാൻ. അല്ലു അർജുൻ നായകനായ വൈകുണ്ഠപുരം ചിത്രത്തെ കുറിച്ചും തന്റെ കുടുംബത്തിലെ ആളുകൾ അല്ലു അർജുൻ ഫാൻസായതിന്റെ പിന്നിലെ കഥയാണ് ദുൽഖർ സൽമാൻ പങ്കുവെച്ചിരിക്കുന്നത്.

" അല വൈകുണ്ഠപുരം തനിക്ക് ഏറ്റവും ഇഷ്ടമുള്ള ചിത്രമാണ് . ആ ചിത്രം കണ്ടതിനു ശേഷം വീട്ടിലെ കുറെ ആളുകളോട് ചിത്രം കാണാനായി താൻ പറഞ്ഞിരുന്നു . .എന്റെ മകളും അവളുടെ കസിൻസും അതിലെ പാട്ടുകൾക്ക് ഡാൻസ് ചെയ്തിരുന്നു . അങ്ങനെ തന്റെ മകൾ ഒരു വലിയ അല്ലു അർജുൻ ഫാൻ ആയെന്നും, അല്ലു അർജുനെ തനിക്ക് അറിയുമോ എന്ന ചോദിച്ചതായും ദുൽഖർ പറയുന്നു.

ഒരിക്കൽ താൻ അല്ലു അർജുനെ പരിചയപെടുമെന്നും മകളെ കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞതായും ദുൽഖർ പറയുന്നു. അതുപോലെ തന്റെ കുടുംബത്തിൽ അല്ലു അർജുന് ഒരുപാട് ആരാധകരുമുണ്ടെന്നും ദുൽഖർ പറയുന്നു.

തെലുങ്ക് താരം വിജയ് ദേവർകൊണ്ട ഇവന്റിൽ വിശിഷ്ടാതിഥിയായി എത്തിയിരുന്നു. വെങ്കി ആറ്റിലൂരി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രമാണ് ലക്കി ഭാസ്‌ക്കർ. മീനാക്ഷി ചൗധരി ആണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ ഒരു ബാങ്ക് ഉദോഗസ്ഥന്റെ കഥാപാത്രമാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത് . ചിത്രം ദിപാവലി റിലീസായി ഒക്ടോബർ 31 ചിത്രം പുറത്തിറങ്ങും

Tags:    

Similar News