മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം സ്റ്റാറുകളുണ്ടായിട്ടുണ്ട്; എന്നാൽ അവരെ പോലെ ഒരു നടൻ ഫഹദ് മാത്രമാണ്: ഷൈൻ ടോം ചാക്കോ
മമ്മൂട്ടിയും മോഹൻലാലും ചെയ്തു വച്ചതു പോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഇനി ഒരു നടനും സാധിക്കില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. കോമഡിയും റൊമാൻസും എല്ലാം ഭംഗിയോടെ ചെയ്യുന്ന നടനാണ് മോഹൻലാൽ. താരത്തിന് ശേഷം അതെല്ലാം മനോഹരമായി ചെയ്യാൻ കഴിവുള്ള ഒരു നടൻ ഫഹദ് ഫാസിൽ മാത്രമാണെന്ന് ഷൈൻ പറഞ്ഞു.
”മോഹൻലാലിനെയും മമ്മൂട്ടിയെയും അനുകരിക്കുന്നവരെയാണ് പലപ്പോഴും കണ്ടിട്ടുള്ളത്. തന്റേതായിട്ടുള്ള ദേഷ്യവും സങ്കടവും ക്യമറക്ക് മുന്നിൽ കാണിച്ചത് ഫഹദ് മാത്രമാണ്. മമ്മൂട്ടി, മോഹൻലാൽ എന്നിവരെപ്പോലെയല്ല ഫഹദ്. അവർക്ക് ശേഷം വന്ന നടന്മാരിൽ ഏറ്റവും മികച്ചത് ഫഹദാണ് എന്നാണ് ഷൈൻ പറയുന്നത്.”
”ബിഗ് എംസിന് ശേഷം സ്റ്റാറുകൾ ഉണ്ടായിട്ടുണ്ട്, ഹീറോസ് ഉണ്ടായിട്ടുണ്ട്. പക്ഷേ അവരെ പോലെ ഒരു നടൻ ഉണ്ടായത് ഫഹദ് വന്നപ്പോഴാണ്. മോഹൻലാലിനെ പോലെ കോമഡിയും റൊമാൻസുമെല്ലാം വഴങ്ങുന്ന നടനാണ് ഫഹദ്.
”ഫഹദ് കുറച്ചുകൂടി ഇന്റൻസായിട്ടുള്ള കഥാപാത്രങ്ങളാണല്ലോ തിരഞ്ഞെടുക്കുന്നത്. മോഹൻലാൽ ചെയ്തതു പോലെ ചെയ്യാൻ ഒരുപാട് റെസ്ട്രിക്ഷൻസുണ്ട്. പക്ഷേ തന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ മികച്ചതാക്കാൻ ഫഹദിന് കഴിയുന്നുണ്ട്” എന്നാണ് ഷൈൻ ടോം ചാക്കോ ഒരു അഭിമുഖത്തിൽ പറഞ്ഞത്.