മാർക്കോയുടെ നിർമ്മാതാവിന് നന്ദി അറിയിച്ച് ഉണ്ണിമുകുന്ദൻ

Update: 2024-12-20 10:28 GMT

ഹനീഫ് അഥേനിയുടെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ നായകനായ ഏറ്റവും പുതിയ ചിത്രമാണ് 'മാർക്കോ'. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ദി മോസ്റ്റ് വയലെന്റ് ഫിലിം എന്ന ടാഗ്ലൈനിൽ ഒരുങ്ങിയ ചിത്രം ഉണ്ണിമുകുന്ദന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമാണ്. 2019ൽ പുറത്തിറങ്ങിയ നിവിൻ പോളി നായകനായ മിഖായേൽ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമാണ് ഉണ്ണിമുകുന്ദൻ അവതരിപ്പിച്ച മാർക്കോ. ചിത്രത്തിന്റെ പ്രെക്യുൽ ആയി ആണ് മാർക്കോ എത്തുന്നത്. ഇപ്പോൾ മാർക്കോയുടെ നിർമ്മാതാവായ ഷെരിഫ് മുഹമ്മദിന് നന്ദി അറിയിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരത്തിന്റെ നന്ദി പ്രകടനം.

സിനിമയെക്കുറിച്ചുള്ള ഷെരീഫിന്റെ കാഴ്ചപ്പാട് പ്രചോതനം നൽകുന്നതാണ്. അദ്ദേഹത്തിന്റെ പ്രതിബദ്ധതയും ശ്രെദ്ധയുമാണ് മാർക്കോ മികച്ചൊരു സിനിമയായത്. നിങ്ങളുടെ സ്വപ്നങ്ങളുടെയും നമ്മൾ തമ്മിലുള്ള സഹകരണങ്ങളുടെയും തുടക്കം മാത്രമാണ് മാർക്കോ.ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സിന് ഒപ്പം പങ്കാളി ആയതിൽ വലിയ സന്തോഷമുണ്ട്.നിങ്ങൾ കൊണ്ടുവരുന്ന അഭിനിവേശവും പുത്തൻ സമീപനവും മലയാള സിനിമ വ്യവസായത്തിന് ആവശ്യമാണെന്നും ഉണ്ണിമുകുന്ദൻ കുറിപ്പിലൂടെ പറയുന്നു

ഉണ്ണിമുകുന്ദന്റെ നിർമ്മാണ കമ്പനിയായ UMF, ക്യൂബ്സ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ മുഹമ്മദ് ഷെരീഫും ചേർന്നാണ് മാർക്കോ നിർമ്മിച്ചത്. മാർക്കോയുടെ ടീസറും പ്രോമോഷൻ ഗാനങ്ങളും നൽകിയ സൂചനകൾ ശരിവെച്ചുകൊണ്ട് വയലൻസ് സിനിമകൾക്ക് നൽകുന്ന എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് 'മാർക്കോ'യ്ക്ക് നൽകിയത്. അതുകൊണ്ട് തന്നെ ചിത്രം 18 വയസ്സിൽ താഴെ ഉള്ളവർക്ക് കാണാൻ കഴിയില്ല. ഗംഭീര അഭിപ്രയമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Tags:    

Similar News