12 വർഷത്തിന് ശേഷം റിലീസിന് ഒരുങ്ങി വിശാൽ-സന്താനം ചിത്രം 'മദഗജരാജ'
12 വർഷത്തിന് ശേഷം വിശാലും സന്താനവും ഒന്നിച്ച ചിത്രം മദഗജരാജ റിലീസിന് ഒരുങ്ങുകയാണ്. സുന്ദർ സി സംവിധാനം ചെയ്ത ആക്ഷൻ-കോമഡി ചിത്രം 2025 പൊങ്കലിന് ബിഗ് സ്‌ക്രീനുകളിൽ എത്തും.വിശാൽ പ്രധാനവേഷത്തിൽ അഭിനയിച്ച മധഗജരാജ എന്ന പ്രൊജക്റ്റ് 2013-ലെ പൊങ്കലിന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം,ചിത്രം റിലീസ് ചെയ്യാനാകാതെ ഇരിക്കുകയായിരുന്നു. ഇപ്പോഴിതാ, 12 വർഷങ്ങൾക്ക് ശേഷം, ചിത്രം തിയേറ്ററുകളിൽ എത്തിക്കാൻ അണിയറപ്രവർത്തകർ ഒരുങ്ങുകയാണ്.
നടൻ സന്താനം തൻ്റെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ അടുത്തിടെ നടത്തിയ ട്വീറ്റ് പ്രകാരം, ചിത്രം 2025 ജനുവരി 12 ന് റിലീസ് ചെയ്യും. റിലീസ് തീയതി പോസ്റ്ററിനൊപ്പം, ട്വീറ്റിൽ “വിനോദത്തിൻ്റെ രാജാക്കന്മാർ വിശാൽ, സുന്ദർ സി” എന്ന അടിക്കുറിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിശാലിനെയും സന്താനത്തെയും കൂടാതെ, സോനു സൂദ്, അഞ്ജലി, വരലക്ഷ്മി ശരത്കുമാർ, മണിവണ്ണൻ, സുബ്ബരാജു, നിതിൻ സത്യ, ജോൺ കൊക്കൻ, രാജേന്ദ്രൻ, മനോബാല തുടങ്ങി നിരവധി അഭിനേതാക്കളും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
കൂടാതെ, ആര്യയും സദയും ചിത്രത്തിൽ പ്രത്യേക അതിഥി വേഷങ്ങൾ ചെയ്യുന്നുണ്ട് . സുന്ദർ സിയും വെങ്കട്ട് രാഘവനും ചേർന്ന് സംവിധാനം ചെയ്ത ഈ ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത് വിജയ് ആൻ്റണിയാണ്.
അതേസമയം വിശാൽ തൻ്റെ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന തൻ്റെ ചിത്രമായ തുപ്പരിവാളൻ 2 ൻ്റെ തുടർച്ചയുടെ പണിപ്പുരയിലാണ് എപ്പോൾ താരം. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആൻ്റണിയുടെ രണ്ടാം ഭാഗത്തിനായി ഒരുങ്ങുകയാണ് വിശാൽ ഇപ്പോൾ.