'കൃഷ്ണൻ ഇത്ര ടോക്സിക് ആയിരുന്നോ' ?? ട്രോളുകൾ ഏറ്റുവാങ്ങി രാപ്പകലിലെ മമ്മൂട്ടി കഥാപാത്രം കൃഷ്ണൻ

Update: 2024-12-06 08:10 GMT

മമ്മൂട്ടിയുടെ കണ്ണ് നിറഞ്ഞാൽ മലയാളികളുടെ കണ്ണും നിറയും. അത്തരത്തിൽ മലയാളികളെ കരയിപ്പിച്ച ഒരു മമ്മൂട്ടി ചിത്രമാണ് രാപ്പകൽ. ടി എ റസാഖിന്റെ തിരക്കഥയിൽ കമലിൽ സംവിധാനം ചെയ്ത 2005ൽ റിലീസായി ആ വർഷത്തെ ഹിറ്റ് ചിത്രമാണ് രാപ്പകൽ.ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന കൃഷ്ണൻ എന്ന കഥാപാത്രം അനുഭവിക്കുന്ന വേദനകൾ നെഞ്ചിലേറ്റിയ ഒരു കാലഘട്ടത്തിൽ നിന്നും ഇപ്പോൾ കൃഷ്ണൻ സാമൂഹ്യ മാധ്യമങ്ങളിൽ എയറിൽ ആണ്. റിയാസ് ഖാന്റെ 'അടിച്ചു കേറി വാ', സുരേഷ് കൃഷ്ണയുടെ 'കോൺവിൻസിങ് സ്റ്റാർ' എന്നിവയ്ക്ക് ശേഷം എപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത് മമ്മൂട്ടിയുടെ കൃഷ്ണൻ ആണ്.

രാപ്പകലിലെ ഒരു കാലത്ത് കണ്ണീരോടെ കണ്ടിരുന്ന സീനുകൾ ആണ് ഇപ്പോൾ ട്രോൾ നേരിടുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ ചെയ്തികൾ ഒന്നും ശെരിയല്ല എന്ന അഭിപ്രായമാണ് ഇതിനു കാരണം.ഒരു വലിയ തറവാട്ട് വീട്ടിലെ പണിക്കാരനും അനാഥനുമായ കഥാപാത്രമാണ് മമ്മൂട്ടിയുടെ കൃഷ്ണൻ. എന്നാൽ അയാൾ അനാവിശ്യമായി മറ്റുള്ളവരുടെ കാര്യത്തിൽ തലയിടുകയും, അഭ്പ്രായം പറയുകയും ഭരിക്കുകയാനും ചെയ്യുന്നുണ്ട്. നേരത്തെ ആ സീനുകൾ കാണുമ്പോൾ കണ്ണ് നിറയുമെങ്കിൽ ഇന്ന് ആലോചിക്കുമ്പോൾ 'കൃഷ്ണൻ എത്ര ടോക്ക്സിക് ' ആണെന്നാണ് ആളുകൾ കമന്റ് ചെയ്യുന്നത്. കുടുംബങ്ങൾ ഒത്തുകൂടുമ്പോൾ രാത്രിയിൽ ചീട്ടുകളിക്കുന്ന സീനിൽ കൃഷ്ണൻ വന്നു ലൈറ്റ് ഓഫ് ചെയ്യുമ്പോൾ അവിടെ ഉള്ളവർ വഴക്ക് ഉണ്ടാക്കുന്നുണ്ട്. ചിത്രത്തിൽ കണ്ടപ്പോൾ വിഷമം ആയെങ്കിൽ എന്ന് കണ്ടപ്പോൾകുടുംബങ്ങളുടെ സന്തോഷം ഇല്ലാതാക്കാൻ വരുന്ന പണിക്കാരനായി കൃഷ്ണനെ തോന്നി എന്നാണ് ചിലർ പറയുന്നത്. ചിത്രത്തിൽ നന്മമരം എന്നാണ് കൃഷ്ണനെ വിശേഷിപ്പിക്കുന്നത്. എന്നാൽ ആൾ അത്ര നന്മ മരമല്ലെന്നും, മറ്റുള്ളവരിൽ സ്വന്തം ചിന്തയും തീരുമാനങ്ങളും അടിച്ചേൽപ്പിക്കാൻ ആണ് കൃഷ്ണൻ ശ്രെമിക്കുന്നത് എന്നാണ് ചിലർ പറയുന്നത്. 

Tags:    

Similar News