മമ്മൂക്ക സീരിയസ് ആയി സംസാരിക്കുന്നതാണ് നമുക്ക് ഇഷ്ടം,ഒരാളെയും കൊച്ചാക്കാൻ അദ്ദേഹം സമ്മതിക്കില്ല: ബിജു കുട്ടൻ

Update: 2024-12-11 14:22 GMT

വ്യത്യസ്ത വേഷങ്ങളിലൂടെയും പ്രകടനത്തിലൂടെയും അന്നും ഇന്നും എന്നും എല്ലാവരെയും വിസ്‍മയിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. മലയാളികൾ അതിനായി സ്നേഹത്തോടെ മമ്മൂക്ക എന്ന് വിളിക്കുന്ന നടനെ നമ്മളിലേക്ക് ആകർഷിക്കുന്നത് അഭിനയം മാത്രമല്ല, മമ്മൂക്ക എന്ന മനുഷ്യ സ്നേഹിയുടെ മറയില്ലാത്ത സ്നേഹമാണ്. അദ്ദേഹം സഹപ്രവർത്തകരോടും, മറ്റുള്ളവരോടും കാണിക്കുന്ന സ്നേഹവും, കരുതലും എല്ലാം പലരും തുറന്നു പറഞ്ഞു നാം കേട്ടിട്ടുണ്ട്. അത്തരത്തിൽ തനിക്ക് മമ്മൂക്കയുടെ ഭാഗത്തുനിന്നും ലഭിച്ച സ്നേഹകരുതലിനെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ബിജു കുട്ടൻ.

സംവിധായകൻ ജോഷിയുടെ 2006ൽ റിലീസായ പോത്തൻ വാവ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് തനിക് ഉണ്ടായ അനുഭവം ആണ് ഒരു അഭിമുഖത്തിൽ ബിജു കുട്ടൻ പങ്കു വെച്ചത്. പോത്തൻവാവയുടെ ഒരു പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് ഡാൻസ് കൊറിയോഗ്രാഫർ തന്നോട് ദേഷ്യപ്പെടുകയും എന്നാൽ അത് ശ്രെദ്ധിച്ച മമ്മൂക്ക എങ്ങനെ പ്രതികരിച്ചെന്നും ബിജു കുട്ടൻ പറയുന്നു.

അന്ന് ഡാൻസ് ഷൂട്ട് ചെയ്യുമ്പോൾ മമ്മൂക്ക ലിറിക്സ് പറഞ്ഞ് അഭിനയിക്കും ഞാൻ പുറകിൽ നിന്നും കൈകൊട്ടണം. വെറൊരു പൊസിഷനിൽ വച്ചപ്പോൾ ഞാൻ ആ സീനിൽ ഇല്ലെന്ന് എനിക്ക് മനസിലായി. ഞാൻ വെറുതെ നിന്നു. പക്ഷേ കൊറിയോ​ഗ്രാഫർ എന്നോട് 'നിങ്ങൾ എന്താ ചത്ത ശവം പോലെ നിക്കുന്നത്. എന്തെങ്കിലും ചെയ്യ്'എന്ന് പറഞ്ഞു. മമ്മൂക്കയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. മാസ്റ്ററെ അടുത്ത് വിളിച്ച് ഇതാരാണെന്ന് അറിയാമോന്ന് മമ്മൂക്ക ചോദിച്ചു. നിങ്ങള് ഉദ്ദേശിച്ച ആളല്ല കേട്ടാ. എന്റെ കൂടെ അഭിനയിക്കുന്ന ആളാണെന്ന് പറഞ്ഞു. മാസ്റ്റർ ആകെ മൂഡ് ഓഫായി. പിന്നെ ആക്ഷനൊക്കെ പറഞ്ഞത് പേടിച്ചിട്ടായിരുന്നു. പിന്നെ എന്നെ സാറേന്ന് വിളിച്ച് പുറകെ നടക്കലായി പണി. അതൊക്കെ മമ്മൂക്ക ശ്രദ്ധിക്കും. ഒരാളെയും കൊച്ചാക്കാൻ അദ്ദേഹം സമ്മതിക്കില്ല. ഞാനതന്ന് മനസിലാക്കിയതാണ്. കൂടാതെ തന്നെ പറ്റി മമ്മൂട്ടി അന്ന് ഒരുപാട് പൊക്കി പറഞ്ഞതായും ബിജു കുട്ടൻ അഭിമുഖത്തിൽ പറയുന്നു.

അതിനൊപ്പം തന്നെ മമ്മൂട്ടിയുടെ സംസാര രീതിയെ കുറിച്ചും ബിജു കുട്ടൻ പങ്കുവെച്ചു മമ്മൂക്ക സീരിയസ് ആയി സംസാരിക്കുന്നതാണ് നമുക്ക് ഇഷ്ടം. മമ്മൂക്കയുടെ ശൈലിയിൽ കാര്യങ്ങൾ ചോദിച്ചില്ലെങ്കിൽ നമുക്ക് വിഷമം ആകും. കൂടെ ഉള്ളവരുടെ ചെറിയ കാര്യങ്ങൾ പോലും ശ്രെദ്ധിക്കുന്ന ആളാണ് അദ്ദേഹം. ഞൻ യൂണിറ്റിലെ ആളുകൾക്കൊപ്പം പോയി ഭക്ഷണം കഴിക്കാറുണ്ടായിരിക്കുന്നു. എന്നാൽ മമ്മൂക്ക ഭക്ഷണം കഴിക്കുമ്പോൾ എന്നെയും വിളിക്കും. ഒപ്പമിരുന്നാണ് ഭക്ഷണം കഴിക്കാറ്. ഗുഡ് മോർണിംഗ് പറയാൻ മറന്നാലും മമ്മൂക്ക അത് ശ്രെദ്ധിക്കും എന്നും ബിജു കുട്ടൻ പറയുന്നു.

ഒപ്പം തന്റെ അച്ഛൻ വലിയൊരു മമ്മൂട്ടി ഫാൻ ആയിരുന്നുവെന്നും ബിജു കുട്ടൻ പറയുന്നത്. താൻ പോത്തൻ വാവയിൽ മമ്മൂക്കയുടെ ഒപ്പം അഭിനയിച്ചത് അച്ഛന് ഒരുപാട് സന്തോഷം ഉള്ള കാര്യമെന്നും ബിജു കുട്ടൻ പറയുന്നു.

Tags:    

Similar News