' വീട്ടിലേയ്ക്ക് സ്വാഗതം താരു' ; അറുപതാം ജന്മദിനത്തിൽ മരുമകളെ സ്വാഗതം ചെയ്ത ജയറാമും കുടുംബവും
താര ദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടെയും ചെന്നൈയിലെ വീട്ടിൽ എപ്പോൾ ആഘോഷത്തിന്റെ നാളുകൾ ആണ്. ജയറാമിന്റെ 60 പിറന്നാൾ ആഘോഷിക്കുന്ന ഈ ദിവസം തന്നെ മരുമകൾ താരിണി എത്തിയിരിക്കുകയാണ്. ഡിസംബർ 8നു ആണ് കാളിദാസ് ജയറാമും ഫാഷൻ മോഡലായ താരിണി കലിംഗരായരുടെയും വിവാഹം ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടക്കുന്നത്. വിവാഹ ശേഷം ഇരുവരും ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. അവിടെ നടന്ന മെഹന്ദി ആഘോഷങ്ങൾക്ക് ശേഷം ഇരുവരും ചെന്നൈയിലെ വീട്ടിലേയ്ക്ക് എത്തുകയായിരുന്നു. കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചു നവ ദമ്പതികളെ സ്വാഗതം ചെയ്യുന്ന വീഡിയോ ജയറാം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് ' വീട്ടിലേയ്ക്ക് സ്വാഗതം താരു' എന്ന ക്യാപ്ഷനും നൽകിയിരുന്നു. സെറ്റുമുണ്ട് ഉടുത്ത് കേരളം സ്റ്റൈലിൽ അതീവ സുന്ദരിയായി കാളിദാസിന്റെ കൈപിടിച്ചാണ് താരിണി എത്തിയത്. താരിണി നിലവിളക്ക് പിടിച്ച് വലതുകാൽ വെച്ച് വീട്ടിലേയ്ക്ക് കയറുന്നതും മരുമകളെ ആരതി ഉഴിഞ്ഞു പാർവ്വതി സ്വീകരിക്കുന്നതും വിഡിയോയിൽ കാണാൻ സാധിക്കും. മകൾ മാളവികയും ഭർത്താവ് നവനീത് ഗിരീഷും വീഡിയോയിൽ ഇവർക്ക് ഒപ്പമുണ്ട്. കാളിദാസിനും താരിണിയ്ക്കും ആശംസകളുമായി നിരവധി ആളുകളാണ് വിഡിയോയിയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച ചെന്നൈയിൽ വെച്ചായിരുന്നു ഇരുവരുടെയും പ്രീ വെഡിങ് ഇവന്റ് നടന്നത്. ശേഷം ഗുരുവായൂർ അമ്പലത്തിൽ താലികെട്ടും നടന്നു. നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി, മേജർ രവി, മന്ത്രി റിയാസ് മുഹമ്മദ്, ഗോകുൽ സുരേഷ് ഉൾപ്പെടെയുള്ളവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. അടുത്ത ദിവസം വിവാഹ റിസപ്ഷൻ ചെന്നൈയിൽ തന്നെ നടക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ . തമിഴ് നാട് മുഖ്യ മന്ത്രി എം കെ സ്റ്റാളിൽ ഉൾപ്പെടെ ഉള്ള പ്രമുഖർ റിസപ്ഷനിൽ പങ്കെടുക്കും.